പുനലൂര്‍ അടിപ്പാത നിര്‍മ്മാണം വൈകും
പുനലൂര്‍: എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്റെയും കൊടിക്കുന്നില്‍ സുരേഷിന്റെയും പരിശ്രമത്തില്‍ പൂര്‍ത്തിയായ കൊല്ലം-പുനലൂര്‍-ചെങ്കോട്ട ബ്‌റോഡ്‌ഗേജ് ലൈനിലൂടെ സര്‍വിസ് ആരംഭിച്ചിട്ടും റയില്‍വേ പൂര്‍ത്തീകരിച്ച അടിപ്പാതയ്ക്ക് അപ്രോച്ച് റോഡ് നിര്‍മിക്കാനുള്ള സ്ഥലം ഏറ്റെടുത്തുനല്‍കാന്‍ റവന്യൂ വകുപ്പും നഗരസഭാധികൃതരും മടിക്കുന്നു.
അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുത്തു കൊടുക്കേണ്ട റവന്യൂ വകുപ്പും മുനിസിപാലിറ്റിയും അനങ്ങാപ്പാറ നയത്തിലാണ്. അപ്രോച്ച് റോഡുനിര്‍മിക്കുന്നതിന് 14 സെന്റ് സ്ഥലം മാത്രം മതിയാകും. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ 2018ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് ഒരു തര്‍ക്ക പരിഹാര സമിതിയെ ചുമതലപ്പെടുത്തിയത്. ഈ കമ്മിറ്റിയില്‍ പരാതിക്കാരുടെ ആവലാതികളും സാമൂഹ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്യും. എന്നാല്‍ കമ്മിറ്റിയില്‍ നിന്നും ബന്ധപ്പെട്ട ചെയര്‍മാനും തഹസീല്‍ദാരും വിട്ടുനില്‍ക്കുകയായിരുന്നു.
40 വര്‍ഷമായി റയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന അഞ്ചു കുടുംബങ്ങളുടെ സംരക്ഷണവും പുനരധിവാസവും ഇപ്പോള്‍ കീറാമുട്ടിയായി മാറി. ഇതേറ്റെടുക്കാനുള്ള വൈമുഖ്യമാണ് സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കെ. രാജുവും നഗരസഭാ ചെയര്‍മാന്‍ എം.എ രാജഗോപാലും സ്വീകരിക്കുന്നതെന്ന് പുനലൂര്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് എ.കെ നസീര്‍ പറഞ്ഞു. റെയില്‍വേ അടിപ്പാത ഹിതവിചാരണ യോഗം തഹസീല്‍ദാരുടെ അഭാവത്തില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സൂപ്രണ്ട് രാജേന്ദ്രന്‍ പിള്ളയുടെ അധ്യക്ഷതയിലാണ് ചേര്‍ന്നത്.
പുനലൂര്‍ വില്ലേജ് ഓഫിസര്‍ സന്തോഷ് ജി. നാഥ്, നഗരസഭാ പ്രതിനിധി സുഭാഷ് ജി.നാഥ്, യു.ഡി.എഫ് കൗണ്‍സിലര്‍മാരായ വിളയില്‍ സഫീര്‍, സുരേന്ദ്രനാഥ തിലകന്‍,അബ്ദല്‍ റഹീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."