ഡിസൈനിലും ഫീച്ചേഴ്‌സിലും മാറ്റങ്ങള്‍ വരുത്തി ജിമെയില്‍
2004ന് ശേഷം ഡിസൈനിങ്ങിലും ഫീച്ചേഴ്‌സുകളിലും മാറ്റങ്ങള്‍ വരുത്തി ജിമെയില്‍. കലണ്ടറും കാപ്പും ഉള്‍പ്പെടുത്തി കൊണ്ടാണ് ജിമെയില്‍ പരിഷ്‌കരിച്ചത്. എന്നാല്‍ ജിമെയിലിന്റെ പുതിയ പതിപ്പ് ഉപഭോക്താക്കള്‍ക്ക് ഘട്ടം ഘട്ടമായിട്ടാണ് ലഭിക്കുക.
എങ്ങനെ പുതിയ ജിമെയില്‍ ഡിസൈന്‍ ലഭിക്കും?
കംപ്യൂട്ടറില്‍ ജിമെയില്‍ തുറന്നതിന് ശേഷം വലത് ഭാഗത്ത് മുകളിലായി കാണുന്ന ക്ലോഗ് (സെറ്റിങ് ബട്ടണ്‍) ക്ലിക്ക് ചെയ്യുക. അതിന് ശേഷം ട്രൈ ന്യൂ ജിമെയില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ജിമെയില്‍ പതിപ്പ് നിങ്ങള്‍ക്ക് ലഭ്യമാവും. ഇനി നിങ്ങള്‍ക്ക് പുതിയ ഡിസൈന്‍ ഇഷ്ടമായില്ലെങ്കില്‍ പഴയ ഡിസൈനിങ്ങിലേയ്ക്ക് മടങ്ങിപോവാനുള്ള അവസരവും ജിമെയില്‍ നല്‍കിയിട്ടുണ്ട്. പുതിയ ജിമെയില്‍ ഡിസൈനിങ്ങില്‍ വെള്ളനിറത്തിലായിരിക്കും ഡിസപ്ലേ ഉണ്ടാവുക. ഇത് മാറ്റാനുള്ള സൗകര്യമുണ്ട്. ക്ലോഗ് വീല്‍ (സെറ്റിങ് ബട്ടണ്‍) ക്ലിക്ക് ചെയ്ത് നമുക്ക് ഇഷ്ടമുള്ള തീം ലഭിക്കും.
ഇതൊടൊപ്പം തന്നെ ആന്‍ഡ്രോയിഡ് ഫോണുകളിലും ജിമെയില്‍ ചില പ്രത്യേകതകള്‍ കൊണ്ടുവരുന്നുണ്ട്. സ്‌നൂസ്, മാര്‍ക്ക് അണ്‍റീഡിങ് ഫീച്ചേഴ്‌സുകള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇന്നലെയാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ സ്‌നൂസ് ഫീച്ചേഴ്‌സ് കൊണ്ടുവന്നത്. കുറച്ച് സമയം വരെ ജിമെയിലില്‍ മെസേജ് വരാതിരിക്കാനാണ് സ്‌നൂസ് ഉപയോഗിക്കുന്നത്.
ജിമെയിലില്‍ മേസേജ് വരുന്ന സമയങ്ങളില്‍ നമ്മള്‍ തിരക്കിലാണെങ്കില്‍ നമുക്ക് പുതിയ സ്‌നൂസ് ഫീച്ചേഴ്‌സ് ഉപയോഗിച്ച് കൊണ്ട് മെസേജ് നോട്ടിഫിക്കേഷന്‍ വരുന്ന സമയം ക്രമീകരിക്കാം. ഇങ്ങനെ ചെയ്യുന്നതേടെ നമ്മള്‍ നിശ്ചയിച്ച സമയത്ത് ആലാറാം അടിക്കുന്നത് പോലെ മെസേജിന്റെ നോട്ടിഫിക്കേഷന്‍ വരും.
എങ്ങനെ നമുക്ക് സനൂസ് സെറ്റ് ചെയ്യാം?
സ്‌ക്രീനിന്റെ വലത് ഭാഗത്തായി കാണുന്ന മെനു ക്ലിക്ക് ചെയ്താല്‍ സനൂസ് കാണാം. ഇത് ക്ലിക്ക് ചെയ്താല്‍ ലെറ്റര്‍.ടുമോറോ,ദിസ് വീക്ക് എന്‍ഡ്, നെക്‌സ്റ്റ് വിക്ക്, സംബഡി, പിക് ഡെറ്റ് ആന്‍ഡ് ടൈം കാണാം. ഇതിന് ശേഷം നമുക്ക് ഇഷ്ടമുള്ള സമയം നിശ്ചയിച്ച് നല്‍കാം.
മാര്‍ക്ക് ആണ്‍റീഡ്
മേസെജുകള്‍ വായിച്ചതിന് ശേഷം വീണ്ടും വായിക്കാത്ത മെസേജ് ആക്കി വെക്കാനാണ് മാര്‍ക്ക് അണ്‍റീഡ് ആക്കുന്നത്. മെസേജ് തുറന്നതിന് ശേഷം സ്‌ക്രീനിന്റെ മുകളിലായി കാണുന്ന മെനു ക്ലിക്ക് ചെയ്താല്‍ മാര്‍ക്ക് ആണ്‍ റീഡ് കാണാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."