മണ്ണൂര്‍ക്കാവ് കഥകളി ഫെസ്റ്റ് തുടങ്ങി
കൊല്ലം: കഥയില്ലാത്ത സീരിയലുകളേക്കാള്‍ എത്രയോ നല്ലതാണ് കഥയുള്ള കഥകളി കാണുന്നതെന്ന് പത്മശ്രീ കലാമണ്ഡലം ഗോപി. മണ്ണൂര്‍ക്കാവ് കഥകളി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ രാമചന്ദ്രന്‍. എം.എല്‍.എ അധ്യക്ഷത വഹിച്ചു. കഥകളി ഫെസ്റ്റിവലിന്റെ
സ്‌പെഷ്യല്‍ പതിപ്പ് കലാമണ്ഡലം ഗോപിയ്ക്ക് നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു.. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി, ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീലേഖാവേണുഗോപാല്‍, ഡോ. പി.കെ. ഗോപന്‍, പ്രൊഫ. എസ്. അജയന്‍, വൈ.ഷാജഹാന്‍, പുഷ്പടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ. വിശ്വനാഥന്‍പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സെക്രട്ടറി രവിമൈനാഗപ്പള്ളി സ്വാഗതവും വാഴവിള മാധവന്‍പിള്ള നന്ദിയും പറഞ്ഞു. തുടര്‍ന്ന് മണ്ണൂര്‍ക്കാവ് കഥകളി പഠനകേന്ദ്രത്തില്‍ ചെണ്ടവിഭാഗത്തില്‍ പരിശീലനം നടത്തുന്ന കുട്ടികളുടെ അരങ്ങേറ്റവും നളചരിതം ഒന്നാംദിവസം കഥകളിയും നടന്നു.
ഇന്ന് വൈകിട്ട് 3.00 കഥകളി ആമുഖപ്രഭാഷണം കഥകളി ആചാര്യന്‍ തോന്നയ്ക്കല്‍ പീതാംബരന്‍ നിര്‍വ്വഹിക്കും. 5.30 ന് കഥകളി ദുര്യോധനവധം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."