ഓടക്കുഴലിന്റെ നാദം ഓര്‍മയായി
ചൊക്ലി: അന്ധതയെ തോല്‍പ്പിച്ച് മുപ്പത് വര്‍ഷത്തോളം വടകര ഏറാമല, മുക്കാളി, ചൊക്ലി, പെരിങ്ങാടി പ്രദേശങ്ങളില്‍ കാല്‍നടയായി ലോട്ടറി വില്‍പന നടത്തി വരികയായിരുന്ന ഓടക്കുഴല്‍ കലാകാരന്‍ വടകര ഏറാമല ആദിയൂര്‍ പുത്തലത്ത് താഴെ കുനിയില്‍ പവിത്രന്റെ (ഓടക്കുഴല്‍ പവി) വിയോഗം വടകര, ചൊക്ലി പ്രദേശങ്ങളെ കണ്ണീരിലാഴ്ത്തി.
ഇന്നലെ ഉച്ചയോടെയാണ് പവിത്രനെ ചൊക്ലി കവിയൂരില്‍വച്ച് ലോറി ഇടിച്ചു തെറിപ്പിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാലാം വയസിലാണ് പവിത്രന് കാഴ്ചശക്തി നഷ്ടപ്പെട്ടത്. പിതാവിന്റെ മരണ ശേഷം കുടുംബത്തിന്റെ പ്രരാബ്ദം മൂലം ലോട്ടറി വില്‍പനയിലേക്ക് നീങ്ങുകയായിരുന്നു. കൈയില്‍ എന്നും ഓടക്കുഴല്‍ ഉണ്ടായിരുന്ന പവിത്രന്‍ പ്രദേശത്തെ ഉത്സവങ്ങളിലും പൊതു പരിപാടികളിലും നിറസാന്നിധ്യമായിരുന്നു.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലാ പഞ്ചായത്ത് കേരളോത്സവത്തില്‍ മിമിക്രിയിലും, ലളിത ഗാനാലാപനത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. മാഹി പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര സമിതിയും, ചൊക്ലി ഒളവിലം യുവജന ക്ലബും പവിത്രനെ ആദരിച്ചിരുന്നു. സഹോദരങ്ങള്‍: മനോജ്, ഷീജ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."