HOME
DETAILS

ഒറ്റനമ്പര്‍ ചൂതാട്ടം; തലവന്‍ കാഞ്ഞങ്ങാട് സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു

  
backup
April 26 2018 | 07:04 AM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%82%e0%b4%a4%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%a4%e0%b4%b2-3


തളിപ്പറമ്പ്: കഴിഞ്ഞ ദിവസം പിടിയിലായ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ട സംഘത്തിന്റെ തലവന്‍ കാഞ്ഞങ്ങാട് സ്വദേശി അരവിന്ദനെ വലയിലാക്കാന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
ചൊവ്വാഴ്ച പിടിയിലായ കാഞ്ഞിരങ്ങാട്ടെ കളപ്പറമ്പില്‍ ജയരാജ് (74), തളിപ്പറമ്പ് സി.എച്ച് റോഡിലെ വി.കെ ഹൗസില്‍ വി.കെ സിദ്ദീഖ് (37), പുളിമ്പറമ്പ് അറഫ മഹലില്‍ സി.പി ഹംസക്കുട്ടി (40), കാര്യാമ്പലത്തെ നാലരക്കെട്ടില്‍ എന്‍.വി ജാഫര്‍(35) എന്നിവരെ ചേദ്യം ചെയ്തപ്പോഴാണ് സംഘത്തലവനെ കുറിച്ച് സൂചന ലഭിച്ചത്.
മൊബൈല്‍ ഫോണ്‍ വഴിയാണ് സംഘം ഇടപാടു നടത്തുന്നത്. ചുമട്ടുതൊഴിലാളികള്‍, ബസ് ജീവനക്കാര്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങി നിരവധി സ്ഥിരം ഇടപാടുകാര്‍ ഇവര്‍ക്കുണ്ട്. ഫോണ്‍ ചെയ്യുന്നിടത്തേക്ക് കാറില്‍ എത്തിയാണ് ഇടപാട് നടത്തുക. ഇടപാടുകാരനെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ടാണ് നാലുപേരെയും പിടികൂടിയത്.
ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം മാത്രം 15ഓളം പേരെ ഇതിനകം ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago