HOME
DETAILS

ഹൈപ്പര്‍ മാര്‍ക്കറ്റിലെ തീപിടിത്തം: ഫോറന്‍സിക് പരിശോധനയില്‍ അട്ടിമറി കണ്ടെത്താനായില്ല

  
backup
April 26 2018 | 07:04 AM

%e0%b4%b9%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86


കോട്ടയം: നഗരത്തില്‍ കലക്ടറേറ്റിന് സമീപത്തെ നാലുനില കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായ സ്ഥലത്ത് സയന്റിഫിക്ക് ഇലക്ട്രിക്കല്‍ വിഭാഗം വിദഗ്ധസംഘം പരിശോധന നടത്തി.
സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന ആരോപണം സംബന്ധിച്ച് തെളിവുകളൊന്നും പരിശോധനയില്‍ കണ്ടെത്താനായില്ലെന്ന് പോലിസ് അറിയിച്ചു.
അതേസമയം, ഹൈപ്പര്‍ മാര്‍ക്കറ്റിനുളളിലും പുറത്തുമായി വച്ചിരുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് എത്രയുംവേഗം പരിശോധനാ വിധേയമാക്കുമെന്ന് പൊലിസ് അറിയിച്ചു.
അട്ടിമറിയെന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് വിശദമായ പരിശോധന നടത്തുന്നത്.
നാലുനില കെട്ടിടത്തിലെ പേ ലെസ് ഹൈപ്പര്‍ മാര്‍ക്കറ്റാണ് കഴിഞ്ഞദിവസം കത്തിനശിച്ചത്. കടയില്‍ ഓണാക്കിയിട്ടിരുന്ന ഫ്രീസറില്‍നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണോ കടകത്തിനശിച്ചതെന്ന സംശയവും വിദഗ്ധസംഘം പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11 വരെ പ്രവര്‍ത്തിച്ചിരുന്ന കടയില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്.
കട അടയ്ക്കുബോള്‍ കംപ്യൂട്ടറുകളും ലൈറ്റുകളും മറ്റ് വൈദ്യുതി ഉപകരണങ്ങളുമെല്ലാം ഓഫാക്കിയെന്ന് കടയിലെ ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഓണാക്കിയിട്ടിരുന്ന പാല്‍ സൂക്ഷിച്ചിരുന്ന ഫ്രീസറിന്റെ ടയര്‍ കയറി കേടുപാട് സംഭവിച്ച വയറിങ്ങില്‍നിന്നുണ്ടായ ഷോര്‍ട്ടിങ്ങിലാണോ കട കത്തിയതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ഇതെത്തുടര്‍ന്ന് ഫ്രീസറിന്റെ കണക്ഷനും വയറിങ് സയന്റിഫിക് ഇലക്ട്രിക്കല്‍ വിഭാഗം അധികൃതര്‍ പരിശോധിച്ചു.
ഇത് തിരുവനന്തപുരത്തെ സയന്റിഫിക്ക് ലാബില്‍ അയച്ച് പരിശോധിക്കുമെന്നും ഇവര്‍ അറിയിച്ചു. കട ഉടമയുടെ ആരോപണപ്രകാരമുള്ള അട്ടിമറി സാധ്യത പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
അന്വേഷണത്തില്‍ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുമെന്ന് ജില്ലാ പൊലിസ് മേധാവി മുഹമ്മദ് റഫീഖ് മാധ്യമങ്ങളോട് പറഞ്ഞു.
ഡി.വൈ.എസ്.പി ഷാജിമോന്‍ ജോസഫ്, ഈസ്റ്റ് എസ്.എച്ച്.ഒ സാജു ജോസഫ്, ഇലക്ട്രിക്കല്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ എം.പി വിജയകുമാര്‍, ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടര്‍ ടി.സി മോഹനന്‍, അസി. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജെറി ജോസഫ്, സയന്റിഫിക് ഓഫിസര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago