ക്ലബ്ബ് പഞ്ചായത്തിന് നല്‍കിയ സ്ഥലം കൈയേറി സ്വകാര്യ വ്യക്തി കാര്‍ ഷെഡ് നിര്‍മിച്ചു
രാജാക്കാട്: രാജകുമാരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സത്യന്‍ മെമ്മോറിയില്‍ ക്ലബ്ബ് പഞ്ചായത്തിന് വിട്ടു നല്‍കിയ ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയതായി പരാതി. സമീപവാസിയെ കള്ളക്കേസില്‍ കുടുക്കുവാന്‍ പരശ്രമിക്കുന്നതായും ആരോപണം. സംഭവത്തില്‍ പഞ്ചായത്ത് കയ്യേറ്റത്തിനെതിരേ സ്‌റ്റോപ് മെമ്മോ നല്‍കിയെങ്കിലും സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചു.
35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടന്‍ സത്യന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി ഒരുപറ്റം ചെരുപ്പക്കാരുടെ നേതൃത്വത്തില്‍ രാജകുമാരിയില്‍ സത്യന്‍ മെമ്മോറിയല്‍ ക്ലബ്ബ് രൂപീകരിക്കുന്നത്. തുടര്‍ന്ന് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാടക ട്രൂപ്പും ആരംഭിച്ചു. നാടകത്തിന്റെ റിഹേഴ്‌സല്‍ നടത്തുന്നതിനും ക്ലബ്ബിന്റെ പ്രവര്‍ത്തനം മുമ്പോട്ട് കൊണ്ടുപോകുന്നതിനും വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നതിന് നിലവില്‍ രാജകുമാരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ പിതാവ് പടിഞ്ഞാരേക്കുടിയില്‍ പൗലോസ് ക്ലബ്ബിന് രണ്ട് സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കി. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലബ്ബംഗങ്ങള്‍ ചിലര്‍ മരണപ്പെടുകയും ഇവര്‍ക്ക് പ്രായമാകുകയും ചെയ്തതോടെ നിലവിലുള്ള അംഗങ്ങള്‍ സ്ഥലം പഞ്ചായത്തിന് ജനോപകാരപ്രദമായ പദ്ധതിനടപ്പിലാക്കുന്നതിന് ഉപയോഗിക്കുകയെന്ന നിര്‍ദ്ദേശത്തോടെ സ്ഥലം വിട്ടു നല്‍കുകയായിരുന്നു. ഇതിനിടയിലാണ് നിലവില്‍ സമീപവാസിയായ സ്വകാര്യ വ്യക്തി സ്ഥലം കയ്യേറി കാര്‍ ഷെഡ് നിര്‍മിച്ചിരിക്കുന്നത്.
വിഷയം ക്ലബ്ബംഗങ്ങള്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെ പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. എന്നാല്‍ സ്വകാര്യ വ്യക്തി സ്ഥലം തന്റേതാണെന്ന് വരുത്തി തീര്‍ക്കുന്നതിന് വേണ്ടി സ്വന്തം സ്ഥലത്തിന്റെ സര്‍വ്വേ നമ്പര്‍ കാണിച്ച് കോടതിയില്‍ സമീപവാസിക്കെതിരേ ഇഞ്ചക്ഷന്‍ ഓഡര്‍ സമ്പാതിച്ചു. എന്നാല്‍ ഒരു കാരണവും ഇല്ലാതെയാണ് തനിയ്‌ക്കെതിരേ ഇഞ്ചക്ഷന്‍ ഓഡര്‍ വാങ്ങിയതെന്നും സ്ഥലം കയ്യേറ്റമാണെന്നും വസ്തുവില്‍ അവകാശം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് കോടതിയെ തെറ്റിധരിപ്പിച്ച് ഇഞ്ചക്ഷന്‍ ഓഡര്‍ വാങ്ങിയതെന്നും സമീപവാസിയായ ചാര്‍ലി പറയുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിനും ജനങ്ങള്‍ക്ക് പ്രയോജനകാരമാകുന്ന തരത്തില്‍ ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ക്ലബ്ബ് അംഗങ്ങള്‍ പഞ്ചായത്തിന് നിവേദനം നല്‍കി. ഇതേ തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് പഞ്ചായത്തിന് അവകാശപ്പെടുന്ന സ്ഥലം തിരിച്ച് പിടിയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."