ഒരു ലക്ഷത്തോളം ഒഴിവുകള്‍ നികത്താന്‍ നടപടി: മന്ത്രി ജി.സുധാകരന്‍
ആലപ്പുഴ: യു.ഡി.എഫ് ഭരണം ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത നിയമന നിരോധനം ഇടതുപക്ഷ ഭരണം മാറ്റുമെന്നും ഒഴിഞ്ഞു കിടക്കുന്ന ഒരു ലക്ഷത്തോളം ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഇതിനായുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഓരോ വകുപ്പും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന ഒഴിവുകള്‍ 10 ദിവസം കൊണ്ട് ഉണ്ടായതല്ല.
അന്നത്തെ ഒഴിവുകള്‍ നികത്തുവാന്‍ ഭരണത്തിന് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. നിയമനം നടത്തിയാല്‍ ശമ്പളവും മറ്റ് അനുകൂല്യങ്ങളും നല്‍കണം. യുവജനങ്ങള്‍ ക്ക് തൊഴില്‍ നല്‍കി ശമ്പളവും മറ്റ് അനുകൂല്യങ്ങളും നല്‍കുന്നതിനുള്ള ഫണ്ട് മറ്റ് പല ആവശ്യങ്ങള്‍ക്കുമായി യു.ഡി.എഫ് ഭരണം ചിലവഴിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. പുന്നപ്ര നോര്‍ത്ത് ഗ്രാമപഞ്ചായത്തിലും ആലപ്പുഴ നഗരസഭ യുടെ വിവിധ ഭാഗങ്ങളിലും നല്‍കിയ ആവേശകരമായ സ്വീകരണങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്നവര്‍, സ്ത്രികള്‍, കുഞ്ഞുങ്ങള്‍, വിധവകള്‍ എന്നിവരുടെ കാര്യത്തില്‍ അധികപരിഗണന നല്‍കും. കഴിഞ്ഞ സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷയുടെ കാര്യ ത്തില്‍ യാതൊരു പരിഗണനയും നല്‍കിയിരുന്നില്ലായെന്നതിന്റെ തെളിവാണ് ജിഷയുടെ മരണം നല്‍കുന്ന സന്ദേശം.
രമേശ് ചെന്നിത്തലയുടെ അഭ്യന്തരവകുപ്പിന് ഒരാളെ പോലും പിടികൂടുവാന്‍ കഴിയാത്തത് സ്ത്രീകളുടെ ഇടയില്‍ ആശങ്ക പരത്തിയ സംഭവമാണ്. ജിഷയുടെ ഘാതകരെ പിടികൂടണമെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ഉറച്ചനിലപാടിന്റെ ഭാഗമായാണ് അന്വേഷണ സംഘത്തില്‍ മാറ്റം വരുത്തിയത്. റോം നഗരം കത്തിയെരിഞ്ഞു കൊണ്ടിരുന്നപ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചിരുന്നതുപോലെയായിരുന്നു മുന്‍ ഡി.ജി.പിയുടെ സ്ഥതി. അത് ഒരു ജനാധിപത്യ സര്‍ക്കാരിന് അംഗീകരിക്കുവാന്‍ കഴിയുകയില്ലെന്ന് ജി.സുധാകരന്‍ പറഞ്ഞു. നാം ജീവിക്കുന്ന സമൂഹത്തില്‍ അക്രമണവും പിടിച്ചുപറിയും ഉണ്ടായാല്‍ പ്രതികളെ പിടികൂടണം. പ്രതികളെ പിടികൂടുവാന്‍ കഴിയാത്തവര്‍ പോലീസ് മേലധികാരികളുടെ കസേരയില്‍ ഇരുന്നിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്വീകരണ കേന്ദ്രങ്ങളില്‍ വൃക്ഷതൈകളും മന്ത്രി ജി.സുധാകരന്‍ നട്ടു. പരുത്തിപ്പറമ്പ്, പുത്തന്‍പറമ്പ് പൊന്നപ്പന്റെ വസ തിക്ക് സമീപം, വാടയ്ക്കല്‍ മില്‍മക്ക് സമീപം, പറവൂര്‍ ഗവ: സ്‌ക്കുളിന് തെക്കു വശം, ചക്കിട്ടപറമ്പ്, റജിമോന്റെ വസതിക്ക് സമീപം, വലിയപറമ്പ് കോളനി എന്നി വിടങ്ങളില്‍ പ്ലാവ്, ലക്ഷ്മിതരു എന്നിവയാണ് മന്ത്രി നട്ടത്. പുന്നപ്ര നോര്‍ത്ത് ഗ്രാമപഞ്ചായത്തിലെ അക്ഷരനഗരിക്ക് സമീപത്തുനിന്നും ആരംഭിച്ച സ്വീകരണ പരിപാടി ആലപ്പുഴ സക്കറിയാ ബസാറില്‍ സമാപിച്ചു.
എച്ച്.സലാം, എ.ഓമനകുട്ടന്‍, പി.പി.ചിത്തരഞ്ജന്‍, അജയ് സുധീന്ദ്രന്‍, കെ.എഫ്.ലാല്‍ജി, സുവര്‍ണപ്രതാപന്‍, കെ.മോഹന്‍കുമാര്‍, എന്‍.പി.വിദ്യാനന്ദന്‍, എ.പി.സോണ, സജീര്‍, എം.രഘു, ടി.എസ്.ജോസഫ് ജനപ്രതിനിധികള്‍ തുടങ്ങിയ വര്‍ അദ്ദേഹത്തോടൊപ്പം വിവിധ യോഗങ്ങളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."