HOME
DETAILS

കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നുള്ള കയറ്റുമതിയില്‍ 111 ശതമാനം വര്‍ധന

  
backup
April 26 2018 | 08:04 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%95-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4

 

കൊച്ചി: രാജ്യത്തിനകത്തും പുറത്തുനിന്നും ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും രാജ്യത്തെ 204 പ്രത്യേക സാമ്പത്തിക മേഖലകള്‍ 2017 2018 സാമ്പത്തിക വര്‍ഷം 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2016-2017 സാമ്പത്തിക വര്‍ഷം 2,30,797 കോടിയായിരുന്ന ചരക്ക് വ്യാപാര കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2,73,487 കോടിയായി ഉയര്‍ന്നതായി കേന്ദ്ര വാണിജ്യ വകുപ്പിന് കീഴിലുള്ള എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇഒയു അന്റ് എസ്ഇസെഡ് അറിയിച്ചു. പശ്ചിമ ബംഗാളിലെ ഫാള്‍ട്ടയും കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയുമാണ് ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തിയത്. കൊച്ചി പ്രത്യേത സാമ്പത്തിക മേഖല കയറ്റുമതിയില്‍ 111 ശതമാനം വളര്‍ച്ച കൈവരിച്ച് രണ്ടാം സ്ഥാനത്താണ്.
പശ്ചിമ ബംഗാളിലെ ഫാള്‍ട്ട എസ്ഇസെഡാണ് 112 ശതമാനം വളര്‍ച്ചയോടെ ഒന്നാം സ്ഥാനത്ത്. ഉത്പാദനവും സേവനങ്ങളും യാതൊരു തടസ്സവും കൂടാതെ നടക്കുന്ന ഏക സ്ഥലമാണ് പ്രത്യേക സാമ്പത്തിക മേഖലകളെന്ന് ഇപിസിഇഎസ് ചെയര്‍മാന്‍ ഡോ.വിനയ് ശര്‍മ്മ പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതിയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 17 ശതമാനം വര്‍ദ്ധിച്ചു. 2,77,857 കോടിയുടെ സോഫ്റ്റ് വെയറാണ് കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്യ്തത്.കണ്ട്‌ല സോണ്‍ സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ 75 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. എന്നാല്‍ മൂല്യത്തില്‍ ഇന്‍ഡോറും ഫാള്‍ട്ടയുമാണ് മുന്നില്‍.
വ്യാപാരസാധനങ്ങളും സോഫ്റ്റ് വെയറും ചേര്‍ന്നുള്ള കയറ്റുമതി 5,51,344 കോടിയുടേതാണ്. പാരമ്പര്യേതര ഊര്‍ജ്ജ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ 113 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ രാജ്യത്തിന് വിദേശ നാണയം ലഭ്യമാക്കാനുള്ള പുതിയ വരുമാനമാര്‍ഗ്ഗമായി ഇത് മാറി. ബയോടെക്കാണ് ഭാവിയില്‍ ഏറ്റവും സാദ്ധ്യത കല്‍പ്പിക്കപ്പെടുന്ന കയറ്റുമതി മേഖല.ത്ത് നിന്നും ഏറ്റുവുമധികം കയറ്റുമതി ചെയ്യുന്നത് യുഎഇയിലേക്കാണ്. അമേരികക്കാണ് രണ്ടാം സ്ഥാനം. എന്നാല്‍, സൗദി അറേബ്യയിലേക്കുള്ള കയറ്റുമതിയില്‍ 80 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
ഇന്ത്യയിലെ പ്രത്യേക സാമ്പത്തികമേഖലകള്‍ക്ക് ചൈന ഒരു ഭീഷണിയാണെങ്കിലും ഇന്ത്യയിലെ എസ്ഇസെഡുകളില്‍ നിന്നും ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 84 ശതമാനം വര്‍ദ്ധനവുണ്ടായത് നേട്ടമായി വിലയിരുത്തപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  9 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago