2018 ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ പുറത്തിറങ്ങി; വില 5.09 ലക്ഷം
ഫോര്‍ഡിന്റെ പുതിയ കോംപാക്ട് യൂട്ടിലിറ്റി വാഹനമായ ഫ്രീസ്‌റ്റൈല്‍ വിപണിയില്‍പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ആംബിയന്റ്, ട്രെന്റ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ നാലു വേരിയന്റുകളിലാണ് പുതിയ ഫ്രീസ്‌റ്റൈല്‍ എത്തിയിരിക്കുന്നത്. വില 50.09 ലക്ഷം രൂപ മുതല്‍.
ഫോര്‍ഡിന്റെ ജനപ്രിയ ഹാച്ച്ബാക്കായ ഫിഗോയുടെ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. 3954 എംഎം നീളവും 1737 എംഎം വീതിയും 1570 എംഎം ഉയരവും 2490 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്.
ഫോര്‍ഡ് നിരയില്‍ ഫിഗൊയ്ക്കും ഇക്കോസ്‌പോര്‍ടിനും ഇടയിലാണ് ഫ്രീസ്‌റ്റൈലിന്റെ സ്ഥാനം.
95 bhp കരുത്തും 120 Nm toruqe ഉം പരമാവധി സൃഷ്ടിക്കുന്നതാണ് എഞ്ചിന്‍. പെട്രോളിന് പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഫ്രീസ്‌റ്റൈലിലുണ്ട്.
ചോക്‌ളേറ്റ് ബ്ലാക് നിറമാണ് ഡാഷ്‌ബോര്‍ഡിന്. 6.5 ഇഞ്ച് SYNC3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍െന്റ് സംവിധാനത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ലഭ്യമാണ്.
ടൊയോട്ട എറ്റിയോസ് ക്രോസാണ് ഫ്രീസ്റ്റൈലിന്റെ മുഖ്യ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."