HOME
DETAILS

ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

  
backup
April 26 2018 | 16:04 PM

cong-slams-centre-for-stalling-justice-km-josephs-elevation

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശയില്‍ തീരുമാനമെടുക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്.

''അവര്‍ക്ക് ഇഷ്ടപ്പെട്ട ജഡ്ജിമാരെ മാത്രമാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടത്. നിയമം പറയുന്നത് കോളീജിയത്തിന്റെ തെരഞ്ഞെടുപ്പ് പ്രകാരം നിയമിക്കുമെന്നാണ്. പക്ഷെ, ഈ സര്‍ക്കാര്‍ കോളീജിയത്തെ അവഗണിക്കുന്നു''- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ ഉയര്‍ന്ന അര്‍ഹതയുള്ളയാളെന്നു കാണിച്ച് കെ.എം ജോസഫിനെ അഭിനന്ദിച്ചു കൊണ്ട് സുപ്രിം കോടതി വെബ്‌സൈറ്റില്‍ നോട്ടീസുണ്ടായിരുന്നുവെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ മലയാളി കെ.എം ജോസഫിനെയും ബാര്‍ കൗണ്‍സിലില്‍ നിന്ന് ഇന്ദു മല്‍ഹോത്രയെയും കോളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രമാണ് കേന്ദ്ര നിയമമന്ത്രാലയം അംഗീകരിച്ചത്.

നേരത്തെ മുന്‍ ധനമന്ത്രി പി ചിദംബരവും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കെ.എം ജോസഫ് ന്യൂനപക്ഷത്തില്‍പ്പെട്ടയാളായതു കൊണ്ടോ, കേരളത്തില്‍ നിന്നുള്ള ആളായതു കൊണ്ടാണോ എടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചിരുന്നു.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരത്തിലേറാന്‍ ശ്രമിച്ചതിനെ കെ.എം ജോസഫിന്റെ വിധിയിലൂടെ തടഞ്ഞിരുന്നു. ഇതായിരിക്കാം കെ.എം ജോസഫിനെ സുപ്രിം കോടതി ജഡ്ജി നിയമനത്തില്‍ നിന്ന് തടയാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 days ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 days ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 days ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 days ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 days ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 days ago