തെറ്റായ ചില ഡ്രൈവിങ് ശീലങ്ങള്‍..
ഡ്രൈവിങ് അതൊരു കലയാണ്. അത് ആസ്വദിച്ചു ചെയ്യണമെന്നാണ് ഒരു മതം. എന്നാല്‍, ഏത് കലയുടെ ആസ്വാദനത്തിലും തീര്‍ച്ചയായും ചില ദുശീലങ്ങളുമുണ്ടാവും. അത്തരം ഡ്രൈവിങ്ങിലുമുണ്ട്. ഏത് ദുശീലങ്ങളും നാം ഏതിലാണോ പ്രയോഗിക്കുന്നത് അത് അതിന്റെ നാശത്തിനോ തകരാറിനോ കാരണമാവാം. അതു പോലെയാണ് ഡ്രൈവിങ്. തെറ്റായ ഡ്രൈവിങ് രീതികള്‍ വാഹനത്തിന്റെ ലൈഫിനെയാണ് ബാധിക്കുക. അത്തരം ചില തെറ്റായ ഡ്രൈവിങ് ശീലങ്ങളാണ് ഇവിടെ പറയുന്നത്. തീര്‍ച്ചയായും ഇത്തരം തെറ്റായ ശീലങ്ങള്‍ മാറ്റിയാല്‍ വാഹനത്തിന്റെ ലൈഫും ദീര്‍ഘിക്കുന്നതായിരിക്കും...
ടാങ്കില്‍ കുറച്ച് മാത്രം ഇന്ധനം കരുതുക...
തങ്ങളുടെ വാഹനങ്ങളില്‍ മിക്കവരും തിരിച്ച് ഗാരേജില്‍ വണ്ടി നിര്‍ത്തുമ്പോള്‍ ടാങ്കില്‍ കുറച്ച് മാത്രം ഇന്ധനം കരുതുന്നവരായിരിക്കും. എന്നാല്‍, ഇത് നല്ലതല്ല. കാരണം, കുറച്ച് ഇന്ധനത്തില്‍ വാഹനം പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ധന ടാങ്ക് പെട്ടെന്ന് തന്നെ ചൂടാകും. ഇത് ഇന്ധന നഷ്ടമുള്ളവയുള്‍പ്പെടെയുള്ള തകരാറിലേക്കായിരിക്കും വാഹനത്തെ നയിക്കുക. അതിനാല്‍ ചുരുങ്ങിയത് ടാങ്കിന്റെ കാല്‍ഭാഗമെങ്കിലും ഇന്ധനം കരുതുക.
കൈയിന്റെ വിശ്രമം ഗിയര്‍ ലിവര്‍
മിക്ക ഡ്രൈവേഴ്‌സും സിറ്റിയറിങ്ങില്‍ നിന്നും കൈയെടുത്താല്‍ പിന്നീട് കൈയുടെ സ്ഥാനം ഗിയര്‍ ലിവറിലായിരിക്കും. എന്നാല്‍, ഇത് ഗിയര്‍ ബോക്‌സിന്റെ ആയുസ്സ് കുറയ്ക്കാനെ ഉപകരിക്കൂ. കാരണം, ചെറിയ ഒരു മര്‍ദ്ദം പോലും ചിലപ്പോള്‍ ഗിയറുകളെ തകരാറിലാക്കാം. ഇന്ത്യന്‍ നിരത്തുകളുടെ കുണ്ടും കുഴികളിലൂടെയുള്ള വാഹനത്തിന്റെ യാത്രകളില്‍ കൈയിന്റെ വിശ്രമം മിക്കപ്പോഴും ഗിയര്‍ ലിവറിലായിരിക്കും. തീര്‍ച്ചയായും വാഹനം കുലുങ്ങുമ്പോള്‍ കൈയിലെ മര്‍ദ്ദം തീര്‍ച്ചയായും നാം ഗിയറിലായിരിക്കും പ്രയോഗിക്കുക. ഇത് ഗിയര്‍ ബോക്‌സിനെ തകരാറിലാക്കാം.
ദീര്‍ഘനേരത്തെ വിശ്രമം തേടിയാവും മിക്കവരും ഗിയര്‍ ലിവറിനു മുകളില്‍ കൈ വയ്ക്കുന്നത്. എന്നാല്‍, ഇത്തരം ഒരു പ്രശ്‌നം ഇതു മൂലം ഉണ്ടെന്ന് നാം മനസിലാക്കുക.
ബ്രേക്ക് ചവിട്ടിയുള്ള ഇറക്കം..
വാഹനത്തില്‍ ഇറക്കം ഇറങ്ങുമ്പോള്‍ ബ്രേക്കിന്റെ അനാവശ്യ ഉപയോഗം കുറയ്ക്കുക. വാഹനം ഇറങ്ങുമ്പോള്‍ ബ്രേക്ക് തുടര്‍ച്ചയായി ചവിട്ടിയിറക്കുന്നത് ബ്രേക്ക് പാഡിലും റോട്ടറിലും അധിക സമ്മര്‍ദ്ദം ചെലുത്തും. അതോടെ ബ്രേക്കുകളില്‍ ചൂടു കൂടുകയും ബ്രേക്കിങ് കഴിവ് നഷ്ടമാവുകയും ചെയ്യും.
പകരം വാഹനങ്ങള്‍ ടോപ് ഗിയറില്‍ ഇറക്കുന്നതിനും പകരം ചെറിയ ഗിയറില്‍ ഇറക്കുക. അങ്ങനെ വാഹനത്തിനുമേല്‍ നിയന്ത്രണം സ്ഥാപിക്കുക.
വൈകിയുള്ള ഗിയര്‍ ഷിഫ്റ്റിങ്
കാറിന്റെ സുഗമമായ യാത്രയ്ക്ക് അതിന്റെ മറ്റെല്ലാ ഘടകങ്ങളെയും പോലെ ഗിയറിനും പ്രാഥാന്യമുണ്ട്. വാഹനത്തിന്റെ പ്രധാനപ്പെട്ട അവയവം തന്നെയാണ് ഗിയര്‍. ഇതിന്റെ ഷിഫ്റ്റിങ് വാഹനത്തിന്റെ മുഴുവന്‍ ലൈഫിനെയും ബാധിക്കും. അതിനാല്‍ ഗിയര്‍ ഷിഫ്റ്റിങ് വൈകാന്‍ ഒരിക്കലും പാടില്ല.
ഗിയര്‍ ഷിഫ്റ്റ് ചെയ്യുമ്പോള്‍ ആര്‍.പി.എം മീറ്റര്‍ അല്ലെങ്കില്‍ ടാക്കോ മീറ്ററില്‍ ഡ്രൈവര്‍ ശ്രദ്ധിക്കണം. ഗിയര്‍ ഷിഫ്റ്റിങ് നടത്തുമ്പോള്‍ ഉയര്‍ന്ന ആര്‍.പി.എമ്മില്‍ നടത്തുക. അതേ സമയം വൈകിയുള്ള ഗിയര്‍ ഷിഫ്റ്റിങ് എന്‍ജിനെ തകരാറിലേക്ക് നയിക്കും.
അനാവശ്യമായി എന്‍ജിന്‍ ചൂടാക്കുക..
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അതു പോലെ വാഹനത്തിന്റെ ഹൃദയമാണ് അതിന്റെ എന്‍ജിന്‍. എന്‍ജിന്‍ തകരാറിലായാല്‍ പിന്നെ വാഹനമില്ല. അതിനാല്‍ അനാവശ്യമായ റെയ്‌സിങ് എന്‍ജിനെ ചൂടാക്കും. ഇത് തീര്‍ച്ചയായും എന്‍ജിനെ ആയുസ്സിനെ ബാധിക്കുന്നു. പൊതുവെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഓടിച്ചു തുടങ്ങുന്നതിനു മുമ്പ് വാഹനത്തിന്റെ എന്‍ജിന്റെ നന്നായി ചൂടാക്കണമെന്ന മിഥ്യാധാരണ മഹാഭൂരിപക്ഷത്തിനുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. കാരണം, മുമ്പ് കാറുകളില്‍ കാര്‍ബ്യുറേറ്റര്‍ എന്‍ജിനുകളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍, ഫ്യൂവല്‍ ഇന്‍ജക്റ്റഡ് എന്‍ജിനുകളാണ് നിരത്തിലുള്ളത്. അതിനാല്‍, കുറഞ്ഞ താപത്തിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ ഈ എന്‍ജിനുകള്‍ക്ക് കഴിയും. അതിനാല്‍, വാഹനം രാവിലെ ഗാരേജില്‍ നിന്ന് എടുക്കുമ്പോള്‍ എന്‍ജിന്‍ ചൂടാക്കണമെന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."