രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് തകരാര്‍: അന്താരാഷ്ട്ര ഇടപെടല്‍ ആരോപണവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് തകരാറുണ്ടെന്നും അന്താരാഷ്ട്ര ഇടപെടല്‍ നടന്നിട്ടുണ്ടെന്നുമുള്ള പരാതിയുമായി കോണ്‍ഗ്രസ്.
കര്‍ണാടക ഡി.ജിക്കും ഐ.ജിക്കും രാഹുല്‍ ഗാന്ധിയുടെ സഹായി കൈലാശ് വിദ്യാര്‍ഥീ നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. ന്യൂഡല്‍ഹി- ഹൂബ്ലി പ്രത്യേക വിമാനം പറക്കുന്നതിനിടെ 'തെളിയാത്ത സാങ്കേതിക തകരാര്‍' ഉണ്ടായെന്നാണ് പരാതി. രാഹുല്‍ ഗാന്ധി അടക്കം നാലുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
[caption id="attachment_524399" align="aligncenter" width="630"] പരാതി[/caption]
ഹൂബ്ലിയില്‍ വിമാനം എത്തുന്നതിനു മുന്‍പ് പെട്ടെന്ന് ഇടതുവശത്തേക്ക് ശക്തമായി ചരിഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. വലിയ കുലുക്കത്തോടെ ഉന്നതി നഷ്ടപ്പെട്ടെന്നും പരാതിയിലുണ്ട്. ഈ സമയത്ത് അന്തരീക്ഷത്തില്‍ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ ഡി.ജി.പി തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ കേടുപാടു പരിഹരിക്കുന്ന എന്‍ജിനിയര്‍മാരെ അടക്കം ചോദ്യംചെയ്യണമെന്നും പരാതിയിലുണ്ട്.
എന്താണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയെ വിളിച്ച് അന്വേഷിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."