HOME
DETAILS

കമ്മ്യൂണിസ്റ്റ് ലയന വാദവുമായി വീണ്ടും സി.പി.ഐ

  
backup
April 26 2018 | 18:04 PM

%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b2%e0%b4%af%e0%b4%a8-%e0%b4%b5%e0%b4%be%e0%b4%a6%e0%b4%b5


കൊല്ലം: ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചും ഇടത് പാര്‍ട്ടികളുടെ പുനരേകീകരണത്തിന് ആഹ്വാനം ചെയ്തും സി.പി.ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണത്തെ കുറിച്ച് ചിന്തിക്കാനുള്ള സമയമാണിതെന്ന് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത സി.പി. ഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി പറഞ്ഞു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സി.പി. എം-സി.പി.ഐ നിലപാടുകള്‍ ഒരുപോലെയായി. ഇരുപാര്‍ട്ടികളും കൂടുതല്‍ അടുത്തെന്നും റെഡ്ഡി പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും ബുദ്ധിജീവികള്‍ക്കും നേരെ നിരന്തരം അക്രമം നടക്കുകയാണ്. പ്രധാനമന്ത്രി ഈ വിഷയങ്ങളിലെല്ലാം മൗനം തുടരുകയാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
രാജ്യത്ത് ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങളുടെ മുഖ്യശത്രു ബി.ജെ.പിയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ധാരണയാകാം. എന്നാല്‍ കോണ്‍ഗ്രസുമായി ഒരു രാഷ്ട്രീയ സഖ്യമായിരിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെതിരേ വിവിധ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര ജനധിപത്യ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്തിയിരുന്നു. എന്നാല്‍ വര്‍ഗീയതക്കെതിരേ പാര്‍ലമെന്റിന് പുറത്ത് മതേതരശക്തികളുടെ വിശാലമായ പടയൊരുക്കം ഉണ്ടാകണം. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ നേടിയെടുക്കാന്‍ അനുയോജ്യമായ തെരഞ്ഞെടുപ്പ് അടവുനയങ്ങള്‍ കൈക്കൊള്ളാമെന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചെന്നും രാജ്യത്ത് വിശാലമായ ഇടത് മതേതര ജനാധിപത്യ ഐക്യം ശക്തിപ്പെടുത്തണമെന്നും യെച്ചൂരി പറഞ്ഞു.
ഗുരുദാസ്ദാസ് ഗുപ്ത അധ്യക്ഷത വഹിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഫോര്‍വേര്‍ഡ് ബ്ലോക്ക് കേന്ദ്ര കമ്മിറ്റിയംഗം പി.വി. കതിരവന്‍, എസ്.യു.സി.ഐ കേന്ദ്ര കമ്മിറ്റി അംഗം ശങ്കര്‍സാഹ, സി.പി.ഐ(എം.എല്‍) കേന്ദ്ര കമ്മിറ്റി അംഗം എസ്.കുമാരസ്വാമി,സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കാനം രാജേന്ദ്രന്‍ ,ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ സംസാരിച്ചു.
ഇന്നും നാളെയും റിപ്പോര്‍ട്ടുകളിന്മേല്‍ പൊതുചര്‍ച്ചയും കമ്മിഷന്‍ ചര്‍ച്ചയും നടക്കും. റിപ്പോര്‍ട്ടുകളിന്‍മേലുള്ള പൊതുചര്‍ച്ചയില്‍ കേരള ഘടകത്തെ കൂടാതെ ബംഗാളും ത്രിപുരയുമെടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. സംസ്ഥാനതലത്തില്‍ കാനം-ഇസ്മയില്‍ വിഭാഗങ്ങള്‍ തമ്മിലെ അനൈക്യം പാര്‍ട്ടി കോണ്‍ഗ്രസിലും പ്രതിഫലിച്ചേക്കും. കെ.ഇ. ഇസ്മയിലിനെതിരായ കണ്‍ട്രോള്‍ കമ്മിഷന്‍ കണ്ടെത്തലുകള്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.
നീതി കിട്ടിയില്ലെന്ന കെ.ഇ.ഇസ്മയിലിന്റെ പരാതിയില്‍ കേന്ദ്ര നേതൃത്വത്തിന്റെ സമീപനത്തോടൊപ്പം ദേശീയ നിര്‍വാഹക സമിതിയില്‍ ഇസ്മയിലിന്റെ അംഗത്വവും സമ്മേളന നടപടികള്‍ക്കിടയിലെ ശ്രദ്ധാ കേന്ദ്രമാണ്. പുതിയ ദേശീയ ജനറല്‍സെക്രട്ടറി തെരഞ്ഞെടുപ്പും ദേശീയകൗണ്‍സില്‍,ദേശീയ നിര്‍വാഹകസമിതി രൂപീകരണത്തിലും കേരള ഘടകത്തിന്റെ ഇടപെടലുകള്‍ വലിയതോതിലുണ്ടാകും.

കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ല: കാനം
കൊല്ലം: ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി സഖ്യമാകാമെന്ന സി.പി.ഐയുടെ കരട് രാഷ്ട്രീയ പ്രമേയത്തിന് ഊന്നല്‍ നല്‍കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് കാനം പാര്‍ട്ടി കോണ്‍ഗ്രസ് നഗറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇടത് ഐക്യം മുന്‍നിര്‍ത്തി വിശാല പൊതുവേദിയാണ് വേണ്ടത്. തെരഞ്ഞെടുപ്പില്‍ വേണ്ടത് സംസ്ഥാനാധിഷ്ഠിതമായ സഖ്യങ്ങളാണ്. തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഉദാരസമീപനം സ്വീകരിക്കുക എന്നതാണ് സി.പി.ഐയുടെ നിലപാട്. ഇടത് ഐക്യം മുന്‍നിര്‍ത്തി വിശാല പൊതുവേദി ഉണ്ടാകണമെന്നും കാനം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago