HOME
DETAILS
MAL
പെണ്‍കുട്ടികളെ വില്ക്കാന് ശ്രമിച്ച സ്ത്രീകള്‍ പിടിയില്‍
backup
April 26 2018 | 18:04 PM
കര്‍നാല്‍: ഉത്തര്‍പ്രദേശ്, ഡല്‍ഹി സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ വില്ക്കാന് ശ്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പാനിപ്പത്ത് പൊലിസ് പറഞ്ഞു. കുസും റാണി, ഹിന, അനിതാ ശര്‍മ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലിസ് അറിയിച്ചു. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. നാലുപേര്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും എന്നാല്‍ ഇവര്‍ ഒളിവിലാണെന്നും പൊലിസ് അറിയിച്ചു. 16,10 വയസ് പ്രായമുള്ള സഹോദരിമാരെയാണ് സംഘം വില്ക്കാന് ശ്രമിച്ചിരുന്നത്. പാനിപ്പത്തിലെ ഒരു ചേരിയില്‍ താമസിക്കുകയായിരുന്ന കുടുംബത്തിലെ കുട്ടികളെയാണ് ഇവര്‍ വില്ക്കാന് ശ്രമിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."