HOME
DETAILS
MAL
ഡി.ആര്.ഐ ഓഫിസ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
backup
April 26 2018 | 18:04 PM
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച ജ്വല്ലറി ഉടമ ഇന്റലിജന്‍സ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗൗരവ് ഗുപ്തയെന്ന സ്വര്‍ണ വ്യാപാരിയാണ് ആത്മഹത്യ ചെയ്തത്. ആറാം നിലയിലെ സന്ദര്‍ശക മുറിയില്‍ ഇരുന്ന അദ്ദേഹം പിന്നീട് ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് ജ്വല്ലറികളില്‍ ഡി.ആര്.ഐ പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറ് കിലോ സ്വര്‍ണവും 213 കിലോ വെള്ളിയും കണ്ടെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യാനായിരുന്നു ഗൗരവ് ഗുപ്തയെ വിളിച്ചുവരുത്തിയിരുന്നതെന്ന് ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."