HOME
DETAILS

സൂപ്പര്‍ ബോക്‌സിങ് ലീഗ്: കേരള ടീം ഒരുങ്ങുന്നു

  
backup
April 26, 2018 | 7:39 PM

%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d


കൊച്ചി: സൂപ്പര്‍ ബോക്‌സിങ് ലീഗ് സീസണ്‍ രണ്ടില്‍ കേരള ടീമും. കേരള ടീമിനായുള്ള സെലക്ഷന്‍ ട്രയല്‍സ് കൊച്ചിയിലെ കടവന്ത്ര ടൈറ്റില്‍ ബോക്‌സിങ് ക്ലബില്‍ ആരംഭിച്ചു. 12 പുരുഷന്മാരെയും രണ്ട് വനിതകളെയുമാണ് ടീമിലേക്ക് തിരഞ്ഞെടുക്കുക.
ബോക്‌സിങ് രംഗത്ത് രണ്ട് വര്‍ഷത്തെയെങ്കിലും മത്സര പരിചയമുള്ള 18നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്കായാണ് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നത്. മത്സര സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം മാത്രമേ ട്രയല്‍സില്‍ പങ്കെടുപ്പിക്കൂ. സൂപ്പര്‍ ബോക്‌സിങ് ലീഗ് ഡയറക്ടര്‍ അവി മിത്തല്‍ ബോളിവുഡ് നടി മുസ്‌കന്‍ സേത്തി എന്നിവരുടെ സാന്നിധ്യത്തിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുക.
സൂപ്പര്‍ ബോക്‌സിങ് ലീഗ് സീസണ്‍ രണ്ടിലേക്കുള്ള കേരള ടീമിനെ രണ്ടാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കേരള ടീം പ്രമോട്ടര്‍മാരായ ജിയോ ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകനും സിയാല്‍ ഡയറക്ടറുമായ എന്‍.വി ജോര്‍ജ്, കേരള കിക്ക് ബോക്‌സിങ് അസോസിയേഷന്‍ സെക്രട്ടറിയും ടൈറ്റില്‍ ബോക്‌സിങ് ക്ലബ് മാനേജിങ് പാര്‍ട്ണറുമായ കെ. എസ് വിനോദ് എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ രാജ്യാന്തര ബോക്‌സിങ് മത്സരങ്ങളില്‍ സാന്നിധ്യം അറിയിക്കാന്‍ കേരളത്തിന് അവസരം ലഭിക്കുകയാണെന്ന് പ്രമോട്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന് സ്വന്തമായി ഒരു ടീം വേണമെന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് ടീം രൂപീകരിക്കുന്നതിന് പ്രചോദനമായതെന്ന് പ്രമേര്‍ട്ടമാര്‍ വ്യക്തമാക്കി. കേരളത്തിലെ ബോക്‌സിങ് താരങ്ങള്‍ക്ക് വിദഗ്ധ പരിശീലനം ലഭിക്കാനും രാജ്യാന്തര വേദിയില്‍ മത്സരങ്ങളില്‍ പങ്കെടുക്കാനും ഇത് വഴിതുറക്കും. കേരള ടീമിന്റെ ബ്രാന്‍ഡ് അംബാസഡറെ ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രമോട്ടര്‍മാര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago