ചെങ്ങന്നൂരില്‍ ഭിന്നശേഷിക്കാരായ 135 പേര്‍ക്ക് വാഹനങ്ങളും ഉപകരണങ്ങളും വിതരണം ചെയ്തു
ചെങ്ങന്നൂര്‍: ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ചെങ്ങന്നൂരും. ബ്ലോക്ക് പരിധിയിലെ എട്ടു പഞ്ചായത്തുകളിലുള്ള ഭിന്നശേഷിക്കാരുടെ ശുഭയാത്രയ്ക്ക് അവര്‍ ആവശ്യപ്പെട്ട വാഹനങ്ങളും മറ്റ് ഉപകരണങ്ങളും നല്‍കി. ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് വാഹനം ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ആവശ്യമായ 135 പേര്‍ക്കാണ് 2017-18 വര്‍ഷത്തെ പദ്ധതിയില്‍ തുക ഉള്‍പ്പെടുത്തി ആവശ്യമായ ഉപകരണങ്ങള്‍ മുഴുവന്‍ വാങ്ങി നല്‍കിയത്.
25 പേര്‍ക്ക് സ്‌കൂട്ടര്‍ നല്‍കി. ബാക്കി 110 പേര്‍ക്ക് അവര്‍ ആവശ്യപ്പെട്ട മോട്ടറൈസ്ഡ് വീല്‍ ചെയര്‍, വീല്‍ചെയര്‍, മറ്റ് വോക്കിങ് സഹായ ഉപകരണങ്ങള്‍ എന്നിവയാണ് അനുവദിച്ചത്. വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും വിതരണോദ്ഘാടനം മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വന്തം അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ പ്രയാസപ്പെടുന്ന ഭിന്നശേഷിക്കാരുടെ ക്ഷേമം സര്‍ക്കാരിന്റെ മുഖ്യ അജണ്ടകളിലൊന്നാണ്.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. എട്ടുലക്ഷത്തോളം ഭിന്നശേഷിക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കായി വര്‍ഷം ബജറ്റില്‍ മാത്രം 289 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വികലാംഗ കോര്‍പറേഷന്‍ വഴിയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള തുക കൂടി ചേര്‍ത്താല്‍ വര്‍ഷം 850 കോടി രൂപയാണ് ഭിന്നശേഷിക്കാരുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത്. 1.23 ലക്ഷം ഭിന്നശേഷിക്കാര്‍ 18 വയസിനു താഴെയുള്ളവരാണ്. ഇവര്‍ക്കായി സമഗ്ര പദ്ധതി നടപ്പാക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുധാമണി അധ്യക്ഷയായി.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ സജി ചെറിയാന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാളിനി രാജന്‍, കെ ടി ബാലകൃഷ്ണന്‍, അഡ്വ. സി ജയചന്ദ്രന്‍, ജോജി പാലങ്ങാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന അവാര്‍ഡ് ലഭിച്ച അങ്കണവാടി ജീവനക്കാരായ വിലസിനി, ടി ഡി രാധാമണി, എ ശ്രീദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് ജി വിവേക് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ഹര്‍ഷന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."