ലൈഫ് മിഷന്‍ പദ്ധതി: ഉഴവൂര്‍ ബ്ലോക്കില്‍ 48 വീടുകള്‍ പൂര്‍ത്തിയായി
പാലാ : എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പുരോഗമിക്കുന്നു.
പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട 72 വീടുകളില്‍ 48 വീടുകളുടെ പണി പൂര്‍ത്തിയായി. ബ്ലോക്കില്‍ ഉള്‍പ്പെടുന്ന എട്ടു ഗ്രാമ പഞ്ചായത്തുകളിലായാണ് വീടുകളുടെ നിര്‍മാണം. കടപ്ലാമറ്റം പഞ്ചായത്തില്‍ എട്ടു വീടുകളില്‍ നാലും കാണക്കാരി പഞ്ചായത്തില്‍ 10 വീടുകളില്‍ ആറും കുറവിലങ്ങാട് 17 വീടുകളില്‍ 14 ഉം മാഞ്ഞൂരില്‍ ആറ് വീടുകളില്‍ നാലും മരങ്ങാട്ടുപ്പള്ളി 10 വീടുകളില്‍ ആറും രാമപുരത്ത് ഒമ്പതു വീടുകളില്‍ നാലും ഉഴവൂര്‍ 11 വീടുകളില്‍ ഒമ്പതും വെളിയന്നൂരില്‍ ഒരു വീടും പണി പൂര്‍ത്തീകരിച്ചു. നിര്‍മാണത്തിലിരിക്കുന്ന വീടുകളില്‍ അഞ്ചെണ്ണം വീട്ടുകാരുടെ സഹകരണക്കുറവുമൂലം പ്രതിസന്ധിയിലാണ്. ബാക്കിയുള്ളവയുടെ നിര്‍മാണം മേയ് 31നകം പൂര്‍ത്തീകരിക്കും.
ഐ.എ.വൈയുടെ കീഴിലാണ് പദ്ധതിയെങ്കിലും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്ടിലുള്ളവര്‍ക്കു തന്നെ തൊഴിലവസരങ്ങളും ബ്ലോക്ക് പഞ്ചായത്ത് സൃഷ്ടിക്കുന്നുണ്ട്. വിവിധ എന്‍.ജി.ഒ കള്‍ നാഷണല്‍ സര്‍വീസ് സ്‌കീം, പ്രാദേശിക സ്‌കൂളുകള്‍ എന്നിവരുടെ പങ്കാളിത്വവും പദ്ധതിക്കുണ്ട്.
മരങ്ങാട്ടുപ്പിള്ളി, വെളിയന്നൂര്‍, കുറവിലങ്ങാട് പഞ്ചായത്തുകളിലെ ഓരോ വീടുകള്‍ പൊതു പങ്കാളിത്വത്തോടെയാണ് പൂര്‍ത്തീകരിച്ചത്. തൊഴിലുറപ്പു പദ്ധതിയുടെ പരിശ്രമമാണ് പദ്ധതിയുടെ വേഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."