HOME
DETAILS

ലൈഫ് മിഷന്‍: ആദ്യ ഫ്‌ളാറ്റ് സമുച്ചയം തീര്‍ത്ത് അടിമാലി ഗ്രാമപഞ്ചായത്ത്

  
backup
April 27, 2018 | 4:48 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%be%e0%b4%b1%e0%b5%8d

 

 

അടിമാലി: ഭവനരഹിതര്‍ക്കായി സംസ്ഥാനത്തലത്തിലെ ആദ്യ ഫ്‌ളാറ്റ് സമുചയം തീര്‍ത്ത് മാതൃകയായകുകായാണ് അടിമാലി ഗ്രാമപഞ്ചായത്ത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 210 ഫ്‌ളാറ്റുകളാണ് ഭവനരഹിതര്‍ക്കായി ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ളത്.
വീടും ഭൂമിയുമില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഗ്രാമപഞ്ചായത്ത് ഒരു കുടക്കീഴില്‍ 300ളം ഗുണഭോക്താക്കള്‍ക്കായി പാര്‍പ്പിട സമുചയം ഒരുക്കിയത്.അടിമാലി മച്ചിപ്ലാവില്‍ തീര്‍ത്തിരിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ മറ്റൊരു പ്രത്യേകത അംഗന്‍വാടി,വായനശാല, ആശുപത്രി, തുടങ്ങിയ പൊതു സംവിധാനങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്നു എന്നതാണ്.
നിര്‍മ്മാണം പൂര്‍ത്തിയായ ഫളാറ്റുകള്‍ അധികം വൈകാതെ അവകാശപ്പെട്ട ഉപഭോക്താക്കള്‍ക്ക് കൈമാറാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി പഞ്ചായത്തില്‍ ലഭിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള 280 പേരെ ഉള്‍പെടുത്തി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു.പുതിയ കെട്ടിട സമുച്ചയത്തില്‍ ഒരു മേല്‍ക്കൂരയുടെ കീഴില്‍ ഒന്നിച്ചൊരു പുനരദ്ധിവാസം പ്രായോഗികമാണോ എന്ന് അവരില്‍ നിന്നുതന്നെ നേരിട്ട് അറിയുകയായിരുന്നു ലക്ഷ്യം.
പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് 26 കോടി രൂപയാണ് മുതല്‍ മുടക്കിയത്. എട്ട് മാസത്തെ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുത്ത 280 ആളുകളാണ് ഉപഭോക്തൃ സംഗമത്തില്‍ പങ്കെടുത്തത്. ഒരു കുടക്കിഴിലുള്ള കെട്ടിട സമുച്ചയമെന്ന ആശയത്തെ ഇതിനകം അര്‍ഹതപ്പെട്ട മുഴുവന്‍ ഭവനരഹിതരും സ്വാഗതം ചെയ്തിട്ടുï്. രïു മുറികള്‍, അടുക്കള, ഹാള്‍, ശൗചാലയം എന്നിവയടങ്ങുന്ന 210 ഫ്‌ളാറ്റുകളാണ് അടിമാലി മച്ചിപ്ലാവില്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ ആറു ഫ്‌ളാറ്റുകളിലായിട്ടാണ് ആശുപത്രി, അംഗന്‍വാടി, വായനശാല എന്നിവ ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ തന്നെ ആദ്യത്തെ മാതൃകാ ലൈഫ് പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തെന്ന ബഹുമതിയും ഇതോടെ അടിമാലിക്ക് സ്വന്തമാകും. പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ 473 ഭൂരഹിതരുടെ പട്ടികയാണ് ഗ്രാമപഞ്ചയത്ത് തയ്യാറാക്കിയത്. നിലവില്‍ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫ്‌ളാറ്റുകളുടെ താക്കോല്‍ ദാനം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ പറഞ്ഞു.
പിന്നോക്ക ഗ്രാമീണ മേഖലകളില്‍ ഉള്ളവരെകൂടി ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ഭവനരഹിതരായ മുഴുവന്‍ ആളുകളിലേക്കും ലൈഫ് പദ്ധതിയുടെ പ്രയോജനം എത്തിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കാര്‍ യാത്രക്കാരനെ ആക്രമിച്ച് 2 കോടി രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലായ ഇയാള്‍ പരാതിക്കാരന്റെ ജോലിക്കാരന്‍

Kerala
  •  10 days ago
No Image

തൊഴിലുറപ്പ് പദ്ധതിയിലെ കടുംവെട്ട്, പ്രതികൂലമായി ബാധിക്കുന്നത് നിർധന സത്രീകളെയും ആദിവാസികളെയും

Kerala
  •  10 days ago
No Image

'പോറ്റിയേ കേറ്റിയേ...' സമൂഹമാധ്യമങ്ങളില്‍ നിന്ന് പാരഡിപ്പാട്ടിന്റെ വീഡിയോകള്‍ കൂട്ടത്തോടെ പിന്‍വലിക്കപ്പെട്ടു

Kerala
  •  10 days ago
No Image

എസ്‌ഐആര്‍: പൂരിപ്പിച്ച ഫോം നല്‍കാന്‍ ഇന്നു കൂടി അവസരം; പുറത്തായിരിക്കുന്നത് 24.95 ലക്ഷം

Kerala
  •  10 days ago
No Image

മാസ്‌കുമില്ല, ഹെല്‍മറ്റുമില്ല, ബൈക്കിന് കൈകാണിച്ച പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെട്ട യുവാവിന് 2.5 വര്‍ഷം തടവും പിഴയും

Kerala
  •  10 days ago
No Image

ഇന്ത്യയിലെ യു.എസ് കോൺസുലേറ്റുകൾ; വിസ അപ്പോയ്മെന്റ് പുനഃക്രമീകരിക്കുന്നു

National
  •  10 days ago
No Image

ആണവോർജ മേഖലയിൽ സ്വകാര്യ കമ്പനികളും; ബിൽ ലോക്‌സഭ പാസാക്കി

International
  •  10 days ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ് ഹീറോ മുൻ സിറിയൻ സൈനികൻ

International
  •  10 days ago
No Image

ഇന്ന് അന്താരാഷ്ട്ര അറബിഭാഷാ ദിനം; അരുന്ധതിയുടെ ഹൃദയത്തിലുണ്ട് അറബിഭാഷ, സഹോദരങ്ങളുടെയും

Kerala
  •  10 days ago
No Image

ട്രെയിൻ ടിക്കറ്റ് ഉറപ്പായോ?; ഇനി 10 മണിക്കൂർ മുൻപ് അറിയാം

Kerala
  •  10 days ago