എട്ടു വില്ലേജുകളിലെ ഭൂ സമരം താല്‍ക്കാലികമായി നിര്‍ത്തി
അടിമാലി: ദേവികുളം താലൂക്കിലെ 8 വില്ലേജുകളില്‍ അതിജീവന പോരാട്ട വേദി നടത്തിവന്നിരുന്ന ഭൂ സമരം ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവെച്ചു.
മെയ് 10 നകം സമരസമിതി ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന കലക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം നിര്‍ത്തിവെച്ചതെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. കുടിയേറ്റ കര്‍ഷകരെ പ്രതികൂലമായി ബാധിച്ചിരുന്ന 5 പ്രശ്‌നങ്ങളില്‍ കലക്ടര്‍ പരിഹാരം നിര്‍ദ്ദേശിച്ചതോടെയാണ് സമര സമിതി അയഞ്ഞത്.
കെട്ടിട നിര്‍മ്മാണത്തിന് കലക്ടറുടെ എന്‍.ഒ.സി വേണമെന്ന വിജ്ഞാപനത്തിന് പകരം ഭൂ ഉടമയുടെ കരമടച്ച രസീത് എന്‍.ഒ.സിയായി പരിഗണിക്കും, 1964 ലെ ഭൂ പതിവ് ചട്ടം ഭേദഗതി സംബന്ധിച്ച മന്ത്രിതല ശുപര്‍ാശ ചെയ്യും , ക്യഷിക്കാരാന്‍ നട്ടു വളര്‍ത്തിയ പട്ടയ ഭൂമിയിലെയും പട്ടയം ലഭിക്കാന്‍ അര്‍ഹത ഉള്ള ഭൂമിയിലെയും മരങ്ങള്‍ മുറിക്കാന്‍ അടിയന്തിരമായി ഉത്തരവ് ഇറക്കും. അഞ്ചുനാട്ടിലെ മരം മുറി നിരോധനം മന്ത്രിതല തിരുമാനം ഉടന്‍ നടപ്പിലാക്കാന്‍ ഉത്തരവ് ഇറക്കും , കലക്ടര്‍ക്ക് സ്വന്തമായി എടുക്കാവുന്ന എല്ലാ തീരുമാനങ്ങളും ബന്ധപ്പെട്ട വിഷയത്തില്‍ തീര്‍പ്പുണ്ടാക്കുമെന്ന് കലക്ടര്‍ അറിയിച്ചു.14 ആവശ്യങ്ങളില്‍ ഭൂരിഭാഗ വിഷയങ്ങള്‍ക്കും ഉടന്‍ തീര്‍പ്പുണ്ടാക്കും.
കര്‍ഷകര്‍ നട്ടുപിടിപ്പിച്ച 28 ഇനം മരങ്ങള്‍ വെട്ടിമാറ്റുന്നതിനുളള നിരോധനം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നീക്കിയിരുന്നു. മെയ് 7 ന് കലക്ടറേറ്റിലേക്ക് നടത്തുവാന്‍ നിശ്ചയിച്ച സമരമടക്കം നിര്‍ത്തിവെക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."