HOME
DETAILS
MAL
കൊയ്ത്തുയന്ത്രമില്ല; കര്‍ഷകര്‍ ദുരിതത്തില്‍
backup
April 27 2018 | 05:04 AM
മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്തിലെ കരുവോട്ചിറയില് ആവശ്യത്തിന് കൊയ്ത്ത് യന്ത്രം കിട്ടാതെ കര്‍ഷകര്‍ ദുരിതത്തില്‍. ഏപ്രില്‍ 13നാണ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്യത്തില്‍ ഇവിടെ കൊയ്ത്തുത്സവം ആഘോഷിച്ചത്. മൂന്ന് പതിറ്റാണ്ടോളമായി തരിശായി കിടന്ന 300 ഏക്കറോളം പാടശേഖരത്തിലെ വിളവെടുപ്പാണ് യന്ത്രത്തിന്റെ അഭാവത്താല്‍ ദുരിതത്തിലായിരിക്കുന്നത്.
മൂന്ന് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തുടക്കത്തില്‍ കൊയ്ത്ത് നടത്തിയതെങ്കിലും മൂന്ന് ദിവസത്തിന് ശേഷം ഇത് കുട്ടനാട്ടിലേക്ക് കൊണ്ടുപോയി. കൊയ്ത്തിന് തൊഴിലാളികളെ കിട്ടാത്തതും വര്‍ധിച്ച കൂലിയും ഇടക്കിടെയുള്ള കനത്ത വേനല്‍മഴയും കര്‍ഷകരെ തീര്‍ത്തും ആശങ്കയിലാഴ്ത്തി. ജനകീയ പങ്കാളിത്തതോടെ നടത്തിയ കൃഷിയാണ് വിളവെടുപ്പിന് പാകമായിട്ടും കൊയ്തെടുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."