വിഷാദരോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍
ജോലി നഷ്ടപെടുമ്പോളോ വേണ്ടപ്പെട്ടവരെ നഷ്ടപെടുമ്പോളോ നമ്മള്‍ സങ്കടപെടാറുണ്ട്. എന്നാല്‍ ഇത് വിഷാദരോഗമാവണമെന്നില്ല. അസുഖം, നഷ്ടം. ദുഖം, കോപം, വികാരം എന്നിവ വ്യക്തിയുടെ ദൈനംദിന ജീവിത പ്രവര്‍ത്തനത്തെ ബാധിക്കും ഇതാണ് വിഷാദ രോഗത്തിന് കാരണം. ഈ അവസ്ഥ ഒരു ആഴ്ച്ചയോ മാസമോ വര്‍ഷമോ ഉണ്ടാവാം. ഇത് പിന്നീട് പല ശാരീരിക മാനസിക പ്രശനങ്ങള്‍ക്ക് കാരണമാവും. എന്നാല്‍ പലരും വിഷാദരോഗത്തെ തെറ്റായ രീതിയിലാണ് ചിത്രീകരിക്കുന്നത്. വിഷാദ രോഗം എങ്ങനെ ഉണ്ടാവുമെന്ന് നോക്കാം.
ഒന്നിനോടും പ്രതീക്ഷയില്ലാത്ത അവസ്ഥ
നമ്മുടെ ജീവിത വിക്ഷണത്തെ മൊത്തമായി ബാധിക്കുന്ന വൈകല്യമാണ് ക്ലിനിക്കല്‍ വിഷാദരോഗം. ഇത് ബാധിക്കുന്നവര്‍ എല്ലാ കാര്യത്തെയും പ്രതീക്ഷയില്ലാത്ത തരത്തിലാണ് കാണുക.
താല്‍പര്യമില്ലാത്ത അവസ്ഥ
ജീവിതത്തില്‍ പലര്‍ക്കും പലകാര്യങ്ങളെ കുറിച്ചും താല്‍പര്യമുണ്ടാവും എന്നാല്‍ വിഷാദരോഗമുണ്ടാവുന്നവര്‍ക്ക് എല്ലാ കാര്യങ്ങളോടും താല്‍പര്യമില്ലാതാവുകയാണ് ചെയ്യുന്നത്. ഇത് ലൈംഗിക ജീവിതത്തെ തന്നെ ബാധിച്ചേക്കാം.
ക്ഷീണം, ഉറക്കക്കുറവ്
നമ്മളുടെ പ്രിയപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് നമുക്ക് താല്‍പര്യം നഷ്ടപെടുന്നത് വിഷാദ രോഗം കാരണമാവാം. വിഷാദരോഗങ്ങള്‍ ഉണ്ടാവുന്നവര്‍ക്ക് അമിത ക്ഷീണം ഉണ്ടാവും. അതോടൊപ്പം തന്നെ നമ്മുടെ ഉറക്കമില്ലാതാക്കാനും ഇത് കാരണമാവും. ഉറക്കമില്ലായ്മ നമ്മളെ ഉത്കണ്ഠയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്.
പുരുഷന്‍മാരിലെ വിഷാദരോഗം
പുരുഷനിലും സ്ത്രീകളിലും വിഷാദരോഗം പലതരത്തിലാണ്. അസ്വസ്ഥത, കോപം എന്നിവയാണ് പുരുഷന്‍മാരില്‍ വിഷാദരോഗം ഉണ്ടാക്കാന്‍ കാരണം. ഇത് മാനസികവസ്ഥ വഷളാക്കാന്‍ കാരണമാവും.
കുറ്റബോധം
വിഷാദരോഗമുള്ളവര്‍ കുറ്റങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അവരെ സമൂഹം ഒറ്റപെടുത്താം. വിഷാദരോഗമുള്ളവര്‍ മറ്റൊരു വ്യക്തിയുടെ വീക്ഷണത്തിലൂടെയാണ് സ്വയം വിലയിരുത്തുക. ഇത് അവരെ ദുര്‍ബലപെടുത്താന്‍ കാരണമാവുന്നു.
വിശപ്പിലുണ്ടാവുന്ന മാറ്റങ്ങള്‍
വിഷാദരോഗമുണ്ടാവുന്നവര്‍ക്ക് നല്ലവിഷപ്പ് തോന്നുന്നവരും ഇല്ലാത്തവരുമുണ്ട്. ഇത് ശരീര ഭാരം വര്‍ദ്ധിപ്പാക്കാനും കുറക്കാനും കാരണമാവുന്നു.
വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ
വിഷാദ രോഗം മാനസിക വളര്‍ച്ചയെ ബാധിക്കും. ചിലര്‍ സന്തോഷിക്കുന്ന സമയത്ത് തന്നെ പെട്ടെന്ന് തന്നെ കരയുന്നത് കാണാം. ഇത് വിഷാദ രോഗമൂലമുണ്ടാവുന്ന വികാരങ്ങളുടെ മാറ്റമാണ്.
അത്മഹത്യ ചെയ്യാനുള്ള ചിന്ത
വിഷാദരോഗമുളളവര്‍ക്ക് ആത്മഹത്യ ചെയ്യാനുള്ള ചിന്തയുണ്ടാവാറുണ്ട്. ജീവിതത്തെ കുറിച്ചുള്ള ചിന്ത നഷ്ടപെടുന്നതാണ് ഇതിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."