21 കൊല്ലമായി ജയിലില്‍ കഴിയുന്നയാളെ വിട്ടയക്കണം: മനുഷ്യാവകാശ കമ്മിഷന്‍
തൊടുപുഴ: ആകസ്മികമായി സംഭവിച്ച കൊലക്കേസില്‍ പ്രതിയായി 21 വര്‍ഷത്തിലധികമായി തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ കഴിയുന്ന പീരുമേട് വെള്ളാരംകുന്ന് സ്വദേശി സോണി കുര്യനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അകാല വിടുതല്‍ ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.
ജയില്‍ മേധാവിക്കാണ് കമ്മിഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്.
സി.ആര്‍.പി.സി 335(1) ബി, 335(3) പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. സോണി കുര്യന്റെ അമ്മ മേരി കുര്യന്‍ നല്‍കിയ പരാതിയിലാണ് നടപടി. സോണി കുര്യന്റെ സഹോദരന്‍ 1997ല്‍ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. രോഗിയായ അമ്മയ്ക്ക് മറ്റാരുമില്ല. കമ്മിഷന്‍ ജയില്‍ ഡി.ജി.പിയില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു. 2000 നവംബറില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പ്രവേശിക്കപ്പെട്ട സോണി കുര്യന്‍ 2003 മുതല്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ കഴിയുകയാണ്. 2011, 2015, 2017 വര്‍ഷങ്ങളില്‍ നടന്ന അഡൈ്വസറി ബോര്‍ഡുകളില്‍ സോണി കുര്യന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും തീരുമാനമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപതാമത്തെ വയസിലാണ് സോണി തടവുകാരനായത്. രോഗിയായ സോണി ഇപ്പോള്‍ ചികിത്സയിലാണ്.
മൂന്നുതവണ ഉപദേകശ സമിതി കൂടിയിട്ടും സോണിയെ വിട്ടയക്കാത്തത് ന്യായമല്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. 21 വര്‍ഷം ശിക്ഷ അനുഭവിച്ചയാളെ അകാലവിടുതലിനായി പരിഗണിച്ചിട്ടും ഉപദേശകസമിതി അനുവദിക്കാത്തത് മനുഷ്യത്വരഹിതമാണെന്നും കമ്മിഷന്‍ വിലയിരുത്തി. ഉപദേശക സമിതിയുടെ പരിഗണനയ്ക്ക് വരുന്നത് പ്രതിയെ വിട്ടയക്കാന്‍ തടസ്സങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്നും കമ്മിഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."