ഹജ്ജിന് രണ്ടായിരം റിയാല്‍ ഈടാക്കല്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റി സഊദിക്ക് കത്തയച്ചു
കൊണ്ടോട്ടി: ഒരിക്കല്‍ ഹജ്ജ്, ഉംറ തീര്‍ഥാടനം നിര്‍വഹിച്ചവര്‍ ഈ വര്‍ഷം ഹജ്ജിന് രണ്ടായിരം സഊദി റിയാല്‍ (35,202 രൂപ)അധികം നല്‍കണമെന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി സഊദി ഹജ്ജ് മന്ത്രാലയത്തിന് കത്തെഴുതി.
പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സുപ്രഭാതത്തോട് പറഞ്ഞു. തീര്‍ഥാടകര്‍ക്കുള്ള സാമ്പത്തിക പ്രയാസം മനസിലാക്കി തുക പിന്‍വലിക്കുകയോ ഇളവ് വരുത്തുകയോ വേണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സഊദിക്ക് അടിയന്തര സന്ദേശം അയച്ചത്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഉംറ നിര്‍വഹിച്ചവരാണ്. നിലവില്‍ സബ്‌സിഡി എടുത്തുകളഞ്ഞതോടെ ഹജ്ജിന് ചെലവേറിയിട്ടുണ്ട്. ഇതിന് പുറമെയാണ് അധികമായി 2000 റിയാല്‍ തീര്‍ഥാടകരില്‍ നിന്ന് ഈടാക്കുന്നത്. സഊദിയിലെ ചില മുതവ്വഫുമാരുടെ ഇടപെടലാണ് ഇതിന് പിന്നിലെന്ന് അറിയാന്‍ സാധിച്ചു. സഊദി ഭരണാധികാരികളെ പ്രശ്‌നം ധരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണം. മെയ് ആദ്യവാരത്തില്‍ ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യവും എയര്‍പോര്‍ട്ട് ചാര്‍ജ്് വര്‍ധനവും ഉന്നയിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഹജ്ജിന് ചെലവേറിയതോടെ ഈ വര്‍ഷം അവസരം ലഭിച്ചവരില്‍ എട്ടായിരത്തോളം പേര്‍ ഇന്ത്യയില്‍ യാത്ര റദ്ദാക്കിയിട്ടുണ്ട്. തീര്‍ഥാടനത്തിന് പണം അടക്കുമ്പോള്‍ തന്നെ ഇത്രയധികം ആളുകള്‍ ഇന്ത്യയില്‍ തന്നെ ഇതാദ്യമാണ്.
മെഹ്‌റം ക്വാട്ടയില്‍ 123 പേര്‍ക്ക് അവസരം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ മെഹ്‌റം ക്വാട്ടയില്‍ അപേക്ഷ സമര്‍പ്പിച്ച 123 പേര്‍ക്ക് അവസരം. തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഇവര്‍ കാറ്റഗറി പ്രകാരമുള്ള മൊത്തം തുകയോടൊപ്പം അപേക്ഷാ പ്രോസസിങ് ഫീസായി 300-രൂപ അടച്ച ചലാനും, പാസ്‌പോര്‍ട്ട്, ഫോട്ടോ, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ മെയ് 5 നുള്ളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."