സുക്കര്‍ബര്‍ഗിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു
ന്യൂയോര്‍ക്ക: ഫെയ്സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ ബര്‍ഗിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. സുക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍,പിന്‍ട്രെസ്റ്റ് അക്കൗണ്ടുകള്‍ എന്നിവയാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ഹാക്ക് ചെയ്തത് കൂടാതെ ഓവര്‍ മൈ ടീം എന്ന ഹാക്കര്‍ സംഘം തങ്ങളുടെ സന്ദേശവും ഇതില്‍ പോസ്റ്റ് ചെയ്തു. അക്കൗണ്ട് തിരിച്ചു വേണമെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണം എന്നൊരു സന്ദേശവും ഉണ്ടായിരുന്നു.
ഒരേ പാസ്വേര്ഡുകള് തന്നെ വീണ്ടും വീണ്ടും ഉപയോഗിച്ചത് ഹാക്കിങിന് സഹായകരമായെന്നും ഇവര്‍ പറയുന്നു. സുക്കര്‍ബര്‍ഗിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും തുറക്കാന്‍ പറ്റിയതായി ഇവര്‍ അവകാശപ്പെടുന്നു.
ഏതായാലും ഫെയ്സ്ബുക്ക് മുതലാളിയുടെ നേര്‍ക്കും ഹാക്കര്‍മാര്‍ എത്തിയത് തെല്ലൊരാശങ്കയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. സുക്കര്‍ ബര്‍ഗിനെതിരെയുള്ള ഈ സൈബര്‍ ആക്രമണം ആസൂത്രിതമാണോ എന്നും സംശയിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."