HOME
DETAILS
MAL
1.40 ലക്ഷം ബയോ ടോയ്ലെറ്റുകള്; പുതിയ ലക്ഷ്യവുമായി റെയില്‍വേ
backup
June 06 2016 | 21:06 PM
ന്യൂഡല്‍ഹി: 2019ഓടെ 1.40 ലക്ഷം പരിസ്ഥിതി സൗഹൃദ ടോയ്ലെറ്റുകള് നിര്‍മിക്കാന്‍ റെയില്‍വേയുടെ തീരുമാനം. എല്ലാ ബോഗികളിലും ഇത്തരം ടോയ്ലെറ്റുകള് കൊണ്ടുവരാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ 1.40 ലക്ഷം ബയോ ടോയ്ലെറ്റുകള് പ്രാവര്‍ത്തികമാക്കും. തുടര്‍ന്ന് 2012ഓടെ രാജ്യത്തെ ട്രെയിനുകളിലെ ബോഗികളിലെല്ലാം ഇതു കൊണ്ടുവരും.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ റെയില്‍വേ ബോര്‍ഡ് ചെയര്മാന് എ.കെ മിത്തല്‍ അറിയിച്ചതാണ് ഇക്കാര്യം.നിലവില്‍ 37,000 ബയോ ടോയ്ലെറ്റുകള് സ്ഥാപിച്ചിട്ടുണ്ട്. ബയോ ഡീസല്‍ കൂടുതല്‍ ഉപയോഗിക്കാനും റെയില്‍വേക്കു പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."