HOME
DETAILS
MAL
കരിപ്പൂരില്‍ 1.17 കോടിയുടെ വിദേശ കറന്‍സി പിടികൂടി
backup
June 07 2016 | 06:06 AM
കൊണ്ടോട്ടി: കരിപ്പൂരില്‍ ദുബായിലേക്ക് കടത്തുകയായിരുന്ന 1.17 കോടിയുടെ വിദേശ കറന്‍സി
ഡി.ആര്‍.ഐ സംഘം പിടികൂടി. രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പോകാനെത്തിയ കോഴിക്കോട് സ്വദേശികളായ സജീര്‍, ഷരീഫ് എന്നിവരില്‍ നിന്നാണ് വിദേശ കറന്‍സികള്‍ പിടികൂടിയത്.
യു.എ.ഇ ദിര്‍ഹം, സഊദി റിയാല്‍, ഒമാന്‍ റിയാല്‍, കുവൈത്ത് ദിര്‍ഹമടക്കം ഗള്‍ഫിലെ മിക്ക കറന്‍സികളും ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ കാണാന്‍ കഴിയാത്ത വിധം ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."