HOME
DETAILS
MAL
തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊള്ളും; പരാജയങ്ങള്‍ ശാശ്വതമല്ല: സുധീരന്‍
backup
June 07, 2016 | 6:54 AM
ന്യൂഡല്‍ഹി: പരാജയങ്ങള്‍ ശാശ്വതമല്ല. എന്നാല്‍ ഇവയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കാതലായ മാറ്റം വരുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. പാര്‍ട്ടിയെ ശക്തമാക്കും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇനി മുന്‍ഗണന നല്‍കേണ്ടതെന്നും യോഗ്യതയും പ്രവര്‍ത്തനത്തിനും മുന്‍ഗണന നല്‍കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടെന്നും സുധീരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."