ഭൂമിക്ക് കുട പിടിച്ച് പരിസ്ഥിതി ദിനാചരണം
മലപ്പുറം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എഫ്.ഐ നേതൃത്വത്തില്‍ കലാലയങ്ങളില്‍ 'തിരികെ മടങ്ങാം ജൈവികതയിലേക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി ജൈവ പച്ചക്കറി കൃഷിത്തോട്ടവും വൃക്ഷത്തൈ നടലും ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ.കോളേജില്‍ പി.വി അന്‍വര്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ശ്യാംപ്രസാദ്, ജില്ലാ പ്രസിഡന്റ് പി.ഷബീര്‍, ജസിറ ഹുസൈന്‍, കെ.സനീഷ് സംസാരിച്ചു.
കൊണ്ടോട്ടി: റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി ട്രീ ചലഞ്ച് മിഷന്‍ പ്രൊജക്ടിന്റെ ഉദ്ഘാടനം ഇ.അഹമ്മദ് എം.പി നിര്‍വഹിച്ചു. പദ്ധതിയുടെ ലോഗോ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജയപ്രകാശ് ഉപാദ്യായ നിര്‍വഹിച്ചു.
ഐക്കരപ്പടി: പരിസ്ഥിതി ദിനത്തില്‍ ഐക്കരപ്പടിയിലെ ഭാരത് കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും ചെറുകാവ് പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മണ്‍മറഞ്ഞ വിഖ്യാത എഴുത്തുകാരുടെ സ്മരണക്കായി ഓര്‍മ മരങ്ങള്‍ നട്ടു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷജിനി നിര്‍വഹിച്ചു.
പടിഞ്ഞാറ്റുംമുറി: ഫസ്ഫരി ഓര്‍ഫനേജ് വിദ്യാര്‍ഥികളും സ്റ്റാഫും ചേര്‍ന്ന് ഗ്രീന്‍ ആന്റ് ക്ലീന്‍ ഫസ്ഫരി യജ്ഞം നടത്തി. മങ്കട ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍.കെ അസ്‌കറലി ഉദ്ഘാടനം ചെയ്തു.
വാഴക്കാട്: പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നിത്യഹരിത ഭൂമി വീണ്ടെടുക്കപ്പെട്ട പ്രകൃതി എന്ന തലക്കെട്ടില്‍ പരിസ്ഥിതി ദിനത്തില്‍ ആക്കോട് വയല്‍ നികത്തലിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എം കബീര്‍ അധ്യക്ഷനായി.
വാഴക്കാട്: ചാലിയാര്‍ കരയുടെ വീണ്ടെടുപ്പിന് നദീ തടത്തില്‍ പതിനായിരം വൃക്ഷതൈ നടീല്‍ പ്രവൃത്തിക്ക് ടി.വി ഇബ്രാഹീം എം.എല്‍എ തുടക്കം കുറിച്ചു. പ്രവാസി കൂട്ടായ്മ ചാലിയാര്‍- ദോഹ, കേരളാ സോഷ്യല്‍ ഫോറസ്ട്രി, എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധി നടപ്പാക്കുന്നത്.
ആക്കോട് യൂത്ത് വേയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മരതൈ നടല്‍ ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എടവണ്ണപ്പാറ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചീക്കോട് പഞ്ചായത്ത്, സി.എച്ച്.സി ഓമാനൂര്‍, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ഓമാനൂര്‍ ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ് യൂനിറ്റ് എന്നിവര്‍ സംയുക്തമായി ആശുപത്രി ശുചീകരണവും റാലിയും തുടര്‍പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ് ഉദ്ഘാടനം ചെയ്തു. കെ.നാരായണന്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ബൈജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി കൃഷ്ണദാസ്, പഞ്ചായത്തംഗങ്ങളായ ശ്രീജ, സുലോചന, എന്‍.എസ്.എസ് കോഡിനേറ്റര്‍ സുബൈര്‍ സംസാരിച്ചു.
മുണ്ടക്കുളം: മുതുവല്ലൂര്‍ പഞ്ചായത്ത് എസ്.വൈ.എസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വൃക്ഷതൈ നടല്‍ പരിപാടിയുടെ ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
കൊളത്തൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ മൂര്‍ക്കനാട് പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജഗാപാലന്‍ നിര്‍വഹിച്ചു. വാരാചരണത്തിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 'കൊളത്തൂര്‍ വാര്‍ത്ത' മരത്തൈകള്‍ നട്ടു.
കൊളത്തൂര്‍ പൊലിസ് സ്റ്റേഷനില്‍ അഡീ. എസ്.ഐ രവീന്ദ്രന്‍, മൂര്‍ക്കനാട് വെറ്ററിനറി ഓഫീസില്‍ എം. വിജയലക്ഷ്മി ടീച്ചര്‍, കൊളത്തൂര്‍ കെ.എസ്.ഇ.ബി സെക്ഷനില്‍ സബ് എന്‍ജിനീയര്‍ റൈസല്‍ ബാബു, ഓണപ്പുടയില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കെ.ടി ഹംസ മാസ്റ്റര്‍ മര തൈകള്‍ നട്ടു.
മൂര്‍ക്കനാട് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് അമ്പലപ്പടിയില്‍ തൈകള്‍ നട്ടു നിര്‍വഹിച്ചു.
പുലാമന്തോളില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി മുഹമ്മദ് ഹനീഫ മരത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.
കുരുവമ്പലത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തംഗങ്ങളായ മണികണ്ഠന്‍, മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി.
മങ്കട: പരിസ്ഥിതി ദിനത്തില്‍ എം.എസ്.എഫ് കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വൃക്ഷത്തൈ നടല്‍ ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് ഉദ്ഘാടനം ചെയ്തു. നുഫൈല്‍ ചെക്ക് പോസ്റ്റ് അധ്യക്ഷനായി.
മങ്കട: ചേരിയം ആറാം വാര്‍ഡില്‍ യുവാക്കള്‍ രംഗത്തിറങ്ങി എല്ലാ വീടുകളിലും വൃക്ഷത്തൈ നടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ കഴിഞ്ഞദിവസം അഞ്ഞൂറോളം വീടുകളില്‍ തൈകള്‍ എത്തിച്ചു. ഉമര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു.
പെരിന്തല്‍മണ്ണ: ഐ.എസ്.എസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജും യൂത്ത് ഹോസ്റ്റല്‍ അസോസിയേഷനും സംയുക്തമായി കൊടികുത്തിമലയില്‍ വൃക്ഷ തൈ നടലും ട്രക്കിങ്ങും നടത്തി. അബൂബക്കര്‍ പുലാമന്തോള്‍ ഉദ്ഘാടനം ചെയ്തു.
പാങ്ങ് :പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുറുവ പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാങ്ങ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൃക്ഷതൈ നട്ടു. സയ്യിദ് ഫൈനാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പാങ്ങ് താണിക്കോട് വാര്‍ഡ് എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വൃക്ഷതൈ നട്ടു. വാര്‍ഡ് മെമ്പര്‍ എ.സി കുഞയമു ഉദ്ഘാടനം ചെയ്തു.
പാങ്ങ് ചന്തപ്പറമ്പ് ഫ്രണ്ട്‌സ് റോവേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചേങ്ങോട്ടൂര്‍ ലൈഫ് ലൈന്‍ ഹെര്‍ബല്‍ ഹോമിന്റെ സഹകരണത്തോടെ ഔഷധസസ്യ തൈ വിതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ നസീറ മോള്‍ ഉദ്ഘാടനം ചെയ്തു
കോഡൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വലിയാട് യു.എ.എച്ച്.എം.എല്‍.പി സ്‌കൂളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവത്കരണ റാലിയും തൈനടലും വിദ്യാര്‍ഥികള്‍ക്ക് തൈ വിതരണവും നടന്നു.
ദിനാചരണത്തിന്റെ ഉദ്ഘാടനം വിദ്യാര്‍ഥികള്‍ക്ക് ഔഷധച്ചെടികള്‍ വിതരണം ചെയ്ത് പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുല്‍ നാസര്‍ നിര്‍വ്വഹിച്ചു.
വെട്ടത്തൂര്‍:പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.ഹംസക്കുട്ടി അധ്യക്ഷനായി.
ഡി.വൈ.എഫ്.ഐ വെട്ടത്തൂര്‍ മേഖലാ കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം വ്യക്ഷ തൈ നട്ട് വെട്ടത്തൂര്‍ വില്ലേജ് ഓഫീസര്‍ എന്‍.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
കോഡൂര്‍: ഈസ്റ്റ് കോഡൂര്‍ ശാഖാ എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച 'ഇനി വരുന്നൊരു തലമുറക്കായ് ' പ്രകൃതി സംരക്ഷണ ക്യാംപയിന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി, സലീം കുരുവമ്പലം, കെ.എന്‍.എ ഹമീദ് മാസ്റ്റര്‍, കെ.രമ, എം.ടി ബഷീര്‍, പരി ശിവശങ്കരന്‍, തേക്കില്‍ ജമീല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."