HOME
DETAILS

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

  
November 04, 2024 | 4:30 PM

RSS to convince Sandeep Warrier attend a meeting in residence

 

പാലക്കാട്: ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് പരസ്യ നിലപാടെടുത്ത സന്ദീപ് ജി വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് ഇടപെടല്‍. ആര്‍.എസ്.എസ് വിശേഷ് സമ്പര്‍ക് പ്രമുഖ് എ ജയകുമാര്‍, ബി.ജെ.പി നേതാവ് പി.ആര്‍ ശിവശങ്കര്‍ എന്നിവര്‍ സന്ദീപ് വാര്യരുടെ വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി. അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച. 

ദത്താത്രേയ ഹൊസബാലെയുമായി എഡിജിപി എംആര്‍ അജിത്കുമാറിന് കൂടിക്കാഴ്ച്ചയൊരുക്കിയ ആളാണ് ജയകുമാര്‍. ജേഷ്ഠ്യ തുല്യനായ ജയകുമാര്‍ വന്നതില്‍ താന്‍ സന്തോഷവാനാണെന്നും താന്‍ ഇപ്പോഴും ബി.ജെ.പിക്കാരനാണെന്നും സന്ദീപ് വ്യക്തമാക്കി. 

പാര്‍ട്ടിയില്‍ നിന്ന് നിരന്തരം അവഗണന നേരിട്ടതാണ് സന്ദീപ് ഇടയാന്‍ കാരണം.  അപമാനിതനായെന്നും പ്രശ്‌നപരിഹാരത്തിന് നേതൃത്വം ശ്രമിച്ചില്ലെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. അമ്മ മരിച്ചിട്ടുപോലും തന്റെ വീട്ടില്‍ വരാത്ത പാലക്കാട്ടെ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനായി പ്രചാരണത്തിനിറങ്ങില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി പരിപാടികളിലും വേദികളിലും നിരന്തരം നേരിട്ട അവഗണനയാണ് വിട്ടുനില്‍ക്കലിന് പ്രേരിപ്പിച്ചതെന്നും സന്ദീപ് പറഞ്ഞിരുന്നു. 
തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെട്ട് ആര്‍.എസ്.എസ് രംഗത്തെത്തിയത്. 

ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലാ നേതാക്കളില്‍ പ്രധാനിയായ സന്ദീപിന്റെ പരസ്യ പ്രതികരണം ബി.ജെ.പിക്കും തലവേദനയാണ്. 

RSS to convince Sandeep Warrier attend a meeting in residence

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  5 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  5 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  5 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  5 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  5 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  5 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  5 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  5 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  5 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  5 days ago