കൊണ്ടോട്ടി നഗരസഭാ ചെയര്‍മാനെ പ്രതിപക്ഷം ഉപരോധിച്ചു
കൊണ്ടോട്ടി: നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് വീതിച്ചതില്‍ പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍മാനെ ഉപരോധിച്ചു.പ്രതിപക്ഷ വാര്‍ഡുകളെ തീര്‍ത്തും അവഗണിച്ചതിലും വിഭാഗീയത കാണിച്ചതിലും പ്രതിഷേധിച്ചാണ് ചെയര്‍മാന്‍ സി. നാടിക്കുട്ടിയെ അംഗങ്ങള്‍ ഉപരോധിച്ചത്.
കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ വാര്‍ഡുകള്‍ക്ക് മതിയായ പരിഗണന നല്‍കി മുസ്‌ലിം ലീഗ് അംഗങ്ങളുടെ വാര്‍ഡുകള്‍ക്ക് കുറഞ്ഞ ഫണ്ട് മാത്രം വകയിരുത്തിയത് കൗണ്‍സിലര്‍മാര്‍ ചോദ്യം ചെയ്തിരുന്നു.18 മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു കൗണ്‍സില്‍ ഭരണപക്ഷം അംഗീകരിച്ചത്.
13 കോടി രൂപയുടെ പദ്ധതി യാണ് നഗരസഭ കൗണ്‍സിലില്‍ അംഗീകാരത്തിന് വെച്ചിരുന്നത്. ഇതില്‍ നാലുകാടിയോളം രൂപയാണ് പശ്ചാത്തല മേഖലയില്‍ നീക്കിവെച്ചത്. ഇതിലാകട്ടെ മുസ്‌ലിം ലീഗിന്റെ 17 വാര്‍ഡുകളിലേക്ക് നീക്കിവെച്ചത് ശരാശരി അഞ്ചുലക്ഷം രൂപ വീതം മാത്രമാണ്. പൊതു പദ്ധതിയിലാകട്ടെ ചീക്കോട് കുടിവെള്ള പദ്ധതിയെ തഴഞ്ഞതായും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
10 ശതമാനം ഗുണഭോക്തൃവിഹിതവും, 15 ശതമാനം നഗരസഭ വിഹിതവും വെക്കാന്‍ നേരത്തെ തീരുമാനിച്ചതായിരുന്നു.ഇതൊഴിവാക്കി പുതിയ കുടിവെള്ള പദ്ധതികള്‍ക്ക് ഫണ്ട് നീക്കിവെച്ചതും മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ ചോദ്യം ചെയ്തു.
നഗരസഭ മുസ്‌ലിം ലീഗ് പാര്‍ട്ടി ലീഡര്‍ യു.കെ മുഹമ്മദിശ, സി.മുഹമ്മദ് റാഫി, കെ.കെ സലാം, ഇ.എം റഷീദ്, ഒ.പി മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ പത്തിനാരംഭിച്ച ഉപരോധം 12 വരെ നീണ്ടു.പദ്ധതി രേഖ ഉണ്ടാക്കിയത് കണ്ടിരുന്നില്ലെന്നും ഉത്തര വാദി ഞാനെല്ലന്നും ചെയര്‍മാന്‍ വിശദീകരണം നല്‍കി. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ പി.അഹമ്മദ് കബീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു. അഡ്വ.കെ.കെ സമദ്, പി. അബ്ദുറഹ്മാന്‍ എന്നിവരുള്‍പ്പെ ടെയുള്ളവര്‍ രണ്ട് ദിവസത്തിനകം സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ക്കാമെന്നും കരട് പദ്ധതി പുനപരിശോധിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."