ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് യൂനിവേഴ്സിറ്റിയിലേക്ക് അയച്ചുകൊടുത്തില്ലെന്നാരോപണം
തൃപ്രയാര്‍: നാട്ടിക എസ്.എന്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് യൂനിവേഴ്സിറ്റിയിലേക്ക് അയച്ചു കൊടുത്തില്ലെന്നാരോപിച്ച് പ്രിന്‍സിപ്പാളിനെതിരേ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം.
എസ്.എന്‍ കോളജില്‍ ആറാം സെമസ്റ്റര്‍ ബി.എ ഇക്കണോമിക്സ് മലയാളം വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാഞ്ഞതാണ് വിദ്യാര്‍ഥികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് അയച്ചു കൊടുക്കുന്നതില്‍ വീഴ്ച പറ്റിയതായി സൂപ്രണ്ട് അറിയിച്ചെന്ന് എസ്.എഫ്.ഐ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ നാട്ടിക സെന്ററില്‍ നിന്ന് കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
തുടര്‍ന്ന് നടന്ന ഉപരോധ സമരം എ.ഐ.എസ്.എഫ് മുന്‍ ജില്ലാ കമ്മിറ്റിയംഗം ജെറിന് ദേവ് ഉദ്ഘാടനം ചെയ്തു. തൊട്ടു പിന്നാലെ എസ്.എഫ്.ഐ നാട്ടിക ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലും കോളജിലേക്ക് മാര്‍ച്ച് നടത്തി.
തൃപ്രയാര്‍ ശ്രീരാമ പോളിടെക്നിക് കോളജിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് എസ്.എന്‍ കോളജിനു മുന്നില്‍ വലപ്പാട് പൊലിസ് തടഞ്ഞു.
വിദ്യാര്‍ഥികള്‍ ഗേറ്റ് തുറന്ന് ക്യാംപസിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പൊലിസ് തടഞ്ഞതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഉപരോധസമരം നടത്തി.
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം എന്‍.എസ് പ്രണവ് സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വിവേക് മേനോന് അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."