HOME
DETAILS
MAL
മോഷണം പോയ വിഗ്രഹം ക്ഷേത്ര കുളത്തില്‍ കണ്ടെത്തി
backup
June 07 2016 | 10:06 AM
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക വാസുദേവപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ വിഗ്രഹം ക്ഷേത്ര കുളത്തില്‍ നിന്ന് കണ്ടെത്തി.
ക്ഷേത്രത്തിന് പുറത്തുള്ള ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് ഉപദേവതയായ കൊടുമ്പാട്ട് കാവിലമ്മയുടെ വിഗ്രഹമാണ് കവര്‍ന്നിരുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്ലില്‍ കൊത്തിയെടുത്ത വിഗ്രഹമാണ് കാണാതായിരുന്നത്. ശനിയാഴ്ച രാവിലെ പൂജാരി രാമകൃഷ്ണന് ഭഗവതിക്ക് വിളക്ക് വെക്കാനെത്തിയപ്പോഴാണ് വിഗ്രഹം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടര്‍ന്ന് ക്ഷേത്ര സേവാ സമിതി ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി വടക്കാഞ്ചേരി പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെ രാത്രി 8.30ഓടെയാണ് വിഗ്രഹം കുളത്തില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."