HOME
DETAILS

തമിഴ്‌നാടിന്റെ കടന്നുകയറ്റം; കേരളത്തിലെ കയര്‍ മേഖല 'കുരുക്കില്‍'

  
backup
June 07 2016 | 22:06 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%af

ആലപ്പുഴ: കയര്‍മേഖലയില്‍ തമിഴ്‌നാടിന്റെ കടന്നുകയറ്റത്തോടെ കേരളത്തിലെ കയര്‍ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. നിലവില്‍ കയറ്റുമതിക്കാര്‍ കേരളത്തിലെ പരമ്പരാഗത തൊഴിലാളികള്‍ ഉല്‍പാദിപ്പിക്കുന്ന കയര്‍ വാങ്ങാതായതു പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു.
കോടിക്കണക്കിനു രൂപയുടെ കയര്‍ കയര്‍ഫെഡിലും സ്വകാര്യ ഉല്‍പാദകരുടെ ഗോഡൗണുകളിലും കെട്ടിക്കിടക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ തീരദേശ മേഖലകളിലായി ഏകദേശം നാലു ലക്ഷത്തോളം തൊഴിലാളികളാണ് കയര്‍പിരിയും അനുബന്ധ തൊഴിലുകളുമായി ഉപജീവനം നയിക്കുന്നത്. വിദേശ ഓര്‍ഡറുകളെ ആശ്രയിച്ചാണ് ഏറെ നാളായി ഇതു പിടിച്ചുനിന്നത്. എന്നാല്‍, വിദേശ ഓര്‍ഡറുകളും തമിഴ്‌നാട് കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്.
തമിഴ്‌നാട്ടില്‍ വ്യാപകമായി ആരംഭിച്ച യന്ത്രവല്‍കൃത കയര്‍പിരി യൂനിറ്റുകളില്‍നിന്നു കുറഞ്ഞ വിലയ്ക്കു കയര്‍ കേരള വിപണിയിലെത്തുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ചകിരിനാരുകള്‍ക്കു സംസ്ഥാനത്ത് നേരിടുന്ന ക്ഷാമമാണ് മറ്റൊരു പ്രധാന പ്രശ്‌നം. കേരളത്തില്‍ 2.25 മെട്രിക് ടണ്‍ ചകിരിനാര് ആവശ്യമുള്ളപ്പോള്‍ വെറും 30,000 ടണ്‍ മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതിനും തമിഴ്‌നാടിനെ ആശ്രയിക്കേണ്ടിവരുന്നു. അതോടെ കയറിന്റെ ഉല്‍പാദനച്ചെലവ് കൂടുകയും ചെയ്യുന്നു.
പച്ചത്തൊണ്ടില്‍നിന്നുള്ള ചകിരി കേരളത്തില്‍ കയര്‍പിരിക്കുന്നതിനു മുന്‍പ് വെള്ളത്തിലിട്ട് കറകളയുന്ന പ്രവൃത്തി തമിഴ്‌നാട്ടിലില്ലാത്തതും അവരുടെ ഉല്‍പാദനച്ചെലവു കുറയ്ക്കുന്നു. ഇടക്കാലത്തു നിര്‍ത്തലാക്കിയ ഡിപ്പോ സമ്പ്രദായം തിരികെയെത്തിയതോടെ നിലവില്‍ കയറിന്റെ വിലപോലും കയറുല്‍പന്നങ്ങളില്‍നിന്നു ലഭിക്കുന്നില്ലെന്നാണ് ഉല്‍പാദകര്‍ പറയുന്നത്.
പ്രാഥമിക സഹകരണ സംഘങ്ങള്‍വഴി തൊണ്ട് സംഭരിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും നടപ്പായിട്ടില്ല. കയര്‍ വ്യവസായം പൂര്‍ണമായി  തമിഴ്‌നാടിന്റെ പിടിയിലമരുമ്പോഴും സംസ്ഥാന കയര്‍ ബോര്‍ഡ് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  3 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  3 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  3 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  3 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  3 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  3 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  3 months ago