കര്‍ണാടകയില്‍ മന്ത്രിയെ വെല്ലുവിളിച്ച് വനിതാപൊലിസ് ഓഫിസറുടെ രാജി
ബംഗളൂരു: മന്ത്രി ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്നാ രോപിച്ച് നിരന്തരം സ്ഥലംമാറ്റത്തിന് വിധേയയായ വനിതാ പൊലിസ് ഓഫിസര്‍ രാജിവെച്ചു. പൊലിസ് ഡെപ്യൂട്ടി സൂപ്രണ്ട് അനുപമ ഷേണായിയായാണ് ഫേസ്ബുക്കിലൂടെ തന്റെ രാജിവാര്‍ത്ത അറിയിച്ചത്.
കര്‍ണാടക തൊഴില്‍മന്ത്രി പി.ടി പരമേശ്വര നായിക്കിന്റെ ഫോണ്‍ വിളി അറ്റന്റ് ചെയ്യാതിരുന്നതാണ് വനിതാ പൊലിസ് ഓഫിസര്‍ക്ക് വിനയായത്. എന്നാല്‍ കുട്‌ലിഗി ജില്ലയിലെ മദ്യമാഫിയക്കെതിരായ നീക്കങ്ങളാണ് ഓഫിസര്‍ക്കെതിരേ നടപടിക്ക് കാരണമായതെന്നാണ് പറയപ്പെടുന്നത്.
രണ്ടു തവണ ഇവരെ സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്നാണ് മന്ത്രിയെ വെല്ലുവിളിച്ച് അനുപമ രാജിവച്ചത്. 'ഞാന്‍ രാജിവെക്കുകയാണ്, നിങ്ങള്‍ എപ്പോഴാണ് രാജിവെക്കുന്നത് പരമേശ്വര്‍ നായിക്?' എന്നാണ് അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ്. മദ്യഷോപ്പ് അനധികൃത നീക്കത്തിലൂടെ വിപുലീകരിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് മദ്യഷോപ്പ് ഉടമകള്‍ പ്രതിഷേധവുമായി പൊലിസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്നാണ് അവര്‍ രാജിക്കുറിപ്പില്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."