HOME
DETAILS

മൈക്രോഫിനാന്‍സ് പദ്ധതി സുതാര്യമാക്കുമെന്ന് എസ്.എന്‍.ഡി.പി

  
backup
June 08 2016 | 05:06 AM

%e0%b4%ae%e0%b5%88%e0%b4%95%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf%e0%b4%a8%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf

ചേര്‍ത്തല: മൈക്രോഫിനാന്‍സ് പദ്ധതി സുതാര്യമാക്കാനും സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനും എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു. ചേര്‍ത്തലയില്‍ കൂടിയ യോഗത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
സാമ്പത്തിക ഇടപാടുകളില്‍ യൂണിയനുകളുടെ എല്ലാ ഭാരവാഹികളുടെയും ശ്രദ്ധവേണമെന്നും ഒന്നോ രണ്ടോ പേര്‍ മാത്രം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ഇനി എവിടെയെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസ് എന്‍ ഡി പി ശാഖകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ 17 മുതല്‍ 19 വരെ കന്യാകുമാരിയില്‍ നേതൃയോഗം വിളിച്ചിട്ടുണ്ട്. കൂടുതല്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്താനും ശാഖകളും കുടുംബ യൂണിറ്റുകളും പഠനോപകരണ വിതരണം,സ്‌കോളര്‍ഷിപ്പ് വിതരണം, മഴക്കാല ദുരിതാശ്വാസം, ശുചീകരണം,പകര്‍ച്ച വ്യാധി രോഗ പ്രതിരോധം,പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  21 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  21 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  21 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  21 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  21 days ago