മണ്ണിടിഞ്ഞുവീണ് എസ്.എഫ്.ഐ മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് മരിച്ചു
കട്ടപ്പന: വീടിന് മുകളില്‍ മണ്ണും പാറയും ഇടിഞ്ഞുവീണ് എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് മരിച്ചു. കട്ടപ്പന വാഴവര അഞ്ചുരുളിക്ക് സമീപം കൗന്തി കിഴക്കേപ്പറമ്പില്‍ ജോണിയുടെ മകന് ജോബി ജോണിയാണ് (33) മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ജോണിയും ഭാര്യ ചെല്ലമ്മയും സാരമായ പരുക്കുകളോടെ രക്ഷപെട്ടു. ചെങ്കുത്തായ മലയടിവാരത്തിലാണ് അപകടം നടന്ന സ്ഥലം. ഏറെ മുകളില്‍നിന്നാണ് പാറയും മണ്ണും അടര്‍ന്നു വീണത്.
വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുള്ളവര്‍ ഉറങ്ങിക്കിടക്കുന്ന സമയമാണ് അപകടം നടന്നത്. മണ്ണിനടയില്‍പ്പെട്ട ജോബിയെ ഏറെ നേരത്തെ തിരച്ചിലിനുശേഷമാണ് കണ്ടെത്താനായത്. പുറത്തെടുത്തപ്പോഴേക്കും ജീവന് നഷ്ടമായിരുന്നു. ഏതാനും ദിവസങ്ങളായി കട്ടപ്പനയിലെ പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസില്‍ തങ്ങിയിരുന്ന ജോബി ഇന്നലെ രാത്രിയാണ് വീട്ടിലേക്ക് പോയത്.
നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നു പുറത്തെടുത്ത ജോബിയുടെ മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."