HOME
DETAILS

നാഥനില്ലാ കളരിയായി വൈക്കം ആഗ്രോ ഇന്‍ഡസ്ട്രീസ്; വന്‍ ക്രമക്കേടെന്നും ആരോപണം

  
backup
June 08 2016 | 06:06 AM

%e0%b4%a8%e0%b4%be%e0%b4%a5%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%b3%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b5%88%e0%b4%95%e0%b5%8d%e0%b4%95

വൈക്കം: ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ വൈക്കം യൂണിറ്റ് നാഥനില്ലാ കളരിയായി മാറിയെന്ന് ആക്ഷേപം. കര്‍ഷകരുടെ സഹായത്തിനായി രൂപം കൊടുത്ത ഈ സ്ഥാപനത്തില്‍ നിന്നും ശരിയായ സേവനം ലഭിക്കുന്നില്ലെന്ന് കര്‍ഷകരും സംഘടനകളും ആരോപിച്ചു.
13 ജീവനക്കാരുള്ള ഈ സ്ഥാപനത്തില്‍ രണ്ട് പേരൊഴികെ എല്ലാവരും താല്‍ക്കാലിക ജീവനക്കാരാണ്. സ്ഥാപനത്തിന്റെ ചുമതലയുള്ള ഓഫിസര്‍ മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഇവിടെ വരാറുള്ളു. അതുകൊണ്ടുതന്നെ കുത്തഴിഞ്ഞ രീതിയിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും. ഈ ഓഫിസില്‍ നടക്കുന്ന ക്രമക്കേടുകള്‍ നാട്ടില്‍ പാട്ടാണെന്നും ഇവര്‍ ആരോപിക്കുന്നു.
സ്ഥാപനത്തിലുള്ള മുപ്പതോളം കൊയ്ത്തുമെതിയന്ത്രം കേടായിട്ട് നാളുകളായി. യഥാസമയം നന്നാക്കി കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള നടപടിയില്ല. ഇത്രയധികം കൊയ്ത്തുമെതി യന്ത്രങ്ങള്‍ വൈക്കത്തുള്ളപ്പോള്‍ ജില്ലാപഞ്ചായത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കോടികള്‍ വിലമതിക്കുന്ന കൊയ്ത്തുമെതി യന്ത്രങ്ങള്‍ കേടായി തുരുമ്പെടുക്കുമ്പോഴും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല.
സൗകര്യപ്രദമായ വര്‍ക്ക്‌ഷോപ്പും ആറോളം മെക്കാനിക്കല്‍ സ്റ്റാഫും ഉണ്ടായിട്ടും ഇത്രയധികം യന്ത്രങ്ങള്‍ റിപ്പയറിങ് നടത്താതെ മഴയും വെയിലുമേറ്റ് നശിച്ചുകൊണ്ടിരിക്കുന്നത് ഈ സ്ഥാപനത്തിലെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണെന്ന് വൈക്കം ജനജാഗ്രതാ സമിതി ആരോപിച്ചു. സ്ഥിരം ജീവനക്കാര്‍ അപൂര്‍വമായി മാത്രമേ ഈ സ്ഥാപനത്തില്‍ കാണാറുള്ളു. താല്‍ക്കാലിക ജീവനക്കാരായ രണ്ടുവനിതകള്‍ മാത്രമാണ് സാധാരണയായി ഈ ഓഫിസില്‍ കാണാറുള്ളത്. താല്‍ക്കാലികക്കാരായതിനാല്‍ അവര്‍ക്ക് ആധികാരികമായി മറുപടിപറയാനോ സേവനം നല്‍കുവാനോ കഴിയാറില്ല.
ഇവിടുത്തെ ക്രമക്കേടുകളെ കുറിച്ച് താലൂക്ക് വികസന സമിതിയില്‍ ലഭിച്ച പരാതി ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചെങ്കിലും സ്ഥാപനത്തിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ ഇതുവരെ സഭയില്‍ ഹാജരായിട്ടില്ല. ഒരു സര്‍ക്കാരാഫീസിന്റെ നിലവാരത്തിലല്ല ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നാണ് താലൂക്ക് വികസന സമിതി യോഗം വിലയിരുത്തിയത്. ഈ സ്ഥാപനത്തിലെ ക്രമക്കേടുകളെക്കുറിച്ച് ശരിയായ ഒരു ഓഡിറ്റോ വിജിലന്‍സ് അന്വേഷണമോ നടന്നാല്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരുമെന്ന് പറയപ്പെടുന്നു. ഗവണ്‍മെന്റിനും കൃഷിവകുപ്പിനും ദുഷ്‌പേരുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി കൈകൊള്ളണമെന്നും ജനജാഗ്രതസമിതി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  43 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago