HOME
DETAILS

ആദ്യ നോമ്പിന്റെ ആഹ്ലാദം

  
backup
June 08 2016 | 07:06 AM

njanarinja-nombupkd

നോമ്പെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് പാഞ്ഞ് വരുന്നത് ചെറുപ്പത്തിലെ ഒരു നോമ്പുകാലമാണ്. ഓര്‍മയില്‍ മായാതെ തങ്ങി നില്‍ക്കുന്ന ക്ഷീണത്തിന്റെയും വിശപ്പിന്റെയും ആഴമറിഞ്ഞ ഒരു മധുരമുള്ള നോമ്പുകാലം. മുറിയാതെ പെയ്യുന്ന ഒരു കര്‍കിടക്ക മാസത്തിലായിരുന്നു അത്. കാലചക്രം കറങ്ങിത്തിരിഞ്ഞ് വീണ്ടും മഴക്കാലത്ത് നോമ്പിന്റെ നാളുകള്‍ എത്തിയിരിക്കുന്നു. പുറത്ത് കോരിച്ചൊരിയുന്ന മഴപെയ്യുമ്പോഴും അയല്‍വാസിയായ അഷ്‌റഫിന്റെ വീട്ടിലെ അടുക്കളയില്‍ പത്തിരിയും, തേങ്ങ വറുത്തരച്ച ഇറച്ചിക്കറിയും, തരിക്കഞ്ഞിയും പലഹാരങ്ങളും ഉണ്ടാക്കുന്നതിന്റെ മണം എന്റെ ആദ്യ നോമ്പിന്റെ ശക്തി (ഈമാന്‍) ശരിക്കും പരീക്ഷിച്ചിട്ടുണ്ട്. ആദ്യം ചുടുന്ന പത്തിരിക്കു വേണ്ടി അക്ഷമയോടെ അടുപ്പിനടുത്ത് കാത്തു നില്‍ക്കുമ്പോഴാണ് സഫിയത്താത്ത പറഞ്ഞത്. 'മക്കളെ... ഇവിടെ നിന്ന് നിങ്ങളുടെ നോമ്പ് മുറിയേണ്ട. ബാങ്ക് വിളിക്കുമ്പോ ഇതൊക്കെ നിങ്ങളുടെ മുന്നിലെത്തും. ഇപ്പോ പോയി കളിച്ചോളീം..'
ആദ്യമായി മുഴുനോമ്പ് പിടിച്ചതിന്റെ ആഹ്ലാദം ദശകള്‍ക്ക് ഇപ്പുറവും മനസില്‍ മായാതെ നില്‍ക്കുന്നു. ബാങ്ക് വിളിക്കും വരെ നോമ്പ് മുറിക്കാതെ നിന്ന എനിക്ക് ഗംഭീര സീകരണമായിരുന്നു അന്ന് എന്റെ വീട്ടില്‍ നിന്നും അഷ്‌റഫിന്റെ വീട്ടില്‍ നിന്നും കിട്ടിയത്.
നോമ്പെടുത്ത് മത്സരിക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ നമുക്കും വാശി കൂടും, എന്റെ മത്സരം അഷ്‌റഫിനോടായിരുന്നു. ചില ദിവസങ്ങളില്‍ അവനോട് തോല്‍ക്കാതിരിക്കാന്‍ പുലര്‍ച്ചെ അത്താഴം കഴിക്കാതെ വരെ നോമ്പ് പിടിച്ചിട്ടുണ്ട്. പെരുന്നാളിന്റെ തലേന്ന് നോമ്പിന്റെ എണ്ണമെടുക്കുമ്പോള്‍.. പലവര്‍ഷങ്ങളിലും അവന്‍ തന്നെയായിരുന്നു മുന്നില്‍.
എന്റെ വിശപ്പിനു മുന്നില്‍ അവന്‍ ജയിക്കുകയായിരുന്നു. പിന്നീട് മുതിര്‍ന്നപ്പോള്‍ വാശിക്കുവേണ്ടിയുള്ള നോമ്പ് ഉദ്ദേശ ശുദ്ധിയുള്ള നോമ്പിന് വഴിമാറി. എന്തിന് നോമ്പ് എടുക്കണമെന്നും എങ്ങനെ വേണമെന്നുമൊക്കെ അറിഞ്ഞതുമുതല്‍ നാളിന്നുവരെ റമദാനില്‍ അതൊരു ജീവിത ചര്യയും തപസ്യയുമാണ്. ശാരീരികവും മാനസികവുമായ ഇഛകളെ ദൈവത്തിന്റെ പ്രീതിക്കുവേണ്ടി വേണ്ടെന്നുവെക്കുക !.വിശപ്പിന്റേയും ദാഹത്തിന്റേയും വിലയറിയുക..അതുവഴി പാവപ്പെട്ടവരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് ചിന്തയും കാഴ്ചയും കൊണ്ടെത്തിക്കുക..ഈ നോമ്പിനെ ഞാന്‍ സ്‌നേഹിക്കുന്നത് ഇതുപോലെ ഒരുപാട് കാര്യങ്ങള്‍ കൊണ്ടാണ്.
അഷ്‌റഫിനോട് മത്സരിച്ചുജയിക്കാന്‍ വേണ്ടി തുടങ്ങിയ എന്റെ നോമ്പ് ഇന്ന് മത്സരിക്കുന്നത് എന്നോടു തന്നെയാണ്. എന്നിലെ ചീത്തവശങ്ങളോട് മത്സരിച്ച് നന്മയുടെ വിജയത്തിനുവേണ്ടിയുള്ള എന്റെ മനസ്സുറപ്പിന്റെ പോരാട്ടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago