HOME
DETAILS
MAL
ഉഡ്താ പഞ്ചാബിക്കെതിരേ സെന്‍സര്‍ ബോര്‍ഡ്
backup
June 08 2016 | 22:06 PM
മുംബൈ: റിലീസ് ചെയ്യുന്നതിനു മുമ്പേ വിവാദത്തിലായി ബോളീവുഡ് സിനിമ ഉഡ്താ പഞ്ചാബ്. സിനിമയ്ക്ക് കത്രിക വച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരേ പ്രതിഷേധം. മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സിനിമയിലെ പ്രസക്ത ഭാഗങ്ങള്‍ നീക്കം ചെയ്തത്. സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരേ സംവിധായകന് അനുരാഗ് കശ്യപ് കോടതിയെ സമീപിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് തലവനായ പഹലാജ് നിഹലാനിക്കെതിരെയും ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. അഭിഷേക് ചൗബേ സംവിധാനം ചെയ്ത ഉഡ്താ പഞ്ചാബില്‍ ഷാഹിദ് കപൂറാണു നായകന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."