HOME
DETAILS
MAL
എന്‍.എസ്.ജി അംഗത്വത്തിന് ഇന്ത്യക്ക് പൂര്‍ണ പിന്തുണയെന്ന് മെക്സിക്കോ
backup
June 09 2016 | 04:06 AM
മെക്സികോ സിറ്റി: ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വം ലഭിക്കുന്നതിന് വേണ്ടി ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മെക്സിക്കന്‍ പ്രസിഡന്റ് എന്റികോ പെനാറിറ്റോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചക്ക് മുമ്പാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മെക്സിക്കോയുടെ പിന്തുണയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. മെക്സിക്കോയുമായി അന്താരാഷ്ട്ര സൗരോര്‍ജ സഹകരണം ശക്തിപ്പെടുത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.. എന്‍.എസ്.ജി അംഗത്വത്തിന് വേണ്ടി നേരത്തെ അമേരിക്കയും സ്വിറ്റ്സര്‍ലാന്‍ഡും ഇന്ത്യക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."