നടപടികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്ന് കോടതി
ഫസല്‍ മറ്റത്തൂര്‍ #
മലപ്പുറം: സംസ്ഥാനത്തെ ആയിരക്കണക്കിന് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് അടിയന്തര നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നടപ്പ് അധ്യയന വര്‍ഷാരംഭത്തില്‍തന്നെ അപേക്ഷ ക്ഷണിച്ച് അംഗീകാരം നല്‍കണമെന്ന തീരുമാനം നടപ്പാക്കാത്തതിനെ ചോദ്യംചെയ്ത് ന്യൂനപക്ഷ മാനേജുമെന്റുകള്‍ നല്‍കിയ കേസിലാണ് സര്‍ക്കാരിനോട് അടിയന്തിര നടപടി ആവശ്യപ്പെട്ടത്്.
അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ 2018 അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് കാണിച്ച് 2017 ഡിസംബറില്‍ വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. സ്്കൂള്‍ മാനേജര്‍മാര്‍ ഇതിനെ ചോദ്യം ചെയ്യുകയും താല്‍ക്കാലികമായി പ്രവര്‍ത്തനാനുമതി നേടിയെടുക്കുകയുമായിരുന്നു.
പിന്നീട് 2018 മാര്‍ച്ച് 27ലെ ഹൈക്കോടതി വിധി പ്രകാരം സ്‌കൂളുകള്‍ക്ക് ഒരുവര്‍ഷം കൂടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും അംഗീകാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നു കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ജൂലൈ അഞ്ചിന് കോടതി കേസ് പരിഗണിച്ചപ്പോള്‍ സെപ്റ്റംബര്‍ 15നകം അംഗീകാര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ നിശ്ചിത സമയത്തിനകം ഇതും നടപ്പാക്കാതായതോടെയാണ് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ മാനേജുമെന്റുകള്‍ വീണ്ടും കോടിതിയെ സമീപിച്ചത്. തുടര്‍ന്ന് ഡിസംബര്‍ അഞ്ചിനാണ് ആദ്യമായി അംഗീകാരം നല്‍കുന്നതു സംബന്ധിച്ച്് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച കാര്യം കോടതിയെ അറിയിച്ചത്്.
അതേസമയം മാര്‍ഗനിര്‍ദേശം മുന്‍നിര്‍ത്തി സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചെങ്കിലും പൂര്‍ണമായി അംഗീകരിക്കാന്‍ കോടതി തയാറായില്ല. അംഗീകാരത്തിനായി അപേക്ഷ നല്‍കിയ സി.ബി.എസ്.ഇ മാനേജുമെന്റുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിന് ജനുവരി 31നകവും മറ്റു സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതു സംബന്ധിച്ച് മാര്‍ച്ച് 31നകവും നടപടി പൂര്‍ത്തിയാക്കണമെന്നാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വിധിച്ചത്്.
അംഗീകാരം തടയുന്നതിനായി സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയ മാര്‍ഗരേഖയിലെ നിരവധി കാര്യങ്ങള്‍ കോടതി തള്ളിക്കളഞ്ഞു. ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നില്ലെങ്കിലും 3000ത്തോളം സ്ഥാപനങ്ങള്‍ അംഗീകാരത്തിനായി നേരിട്ട്് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ പല സ്ഥാപനങ്ങളിലും സി.ബി.എസ്.ഇ ബോര്‍ഡ് പരിശോധന നടത്തിയിട്ടുണ്ട്്. ഈ സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണം. നിലവില്‍ അപേക്ഷിക്കാത്ത സ്ഥാപനങ്ങളുടെ 2020-21 അക്കാദമിക വര്‍ഷത്തേക്കുള്ള അപേക്ഷകളും നേരത്തെ സ്വീകരിക്കണമെന്നും കോടതി ഉത്തരവിലുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."