HOME
DETAILS

മഞ്ചേശ്വരത്ത് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സ്ഥാപിക്കണം: എസ്.ഇ.യു

  
backup
January 01 2019 | 05:01 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf-%e0%b4%92-%e0%b4%95

ഉപ്പള: മഞ്ചേശ്വരം താലൂക്ക് പരിധിയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഭൂരിഭാഗവും ജില്ലയ്ക്കു പുറത്തു നിന്നുള്ളവരായതിനാല്‍ അവരുടെ താമസ സൗകര്യത്തിനായി ക്വാര്‍ട്ടേഴ്‌സുകള്‍ അനുവദിക്കണമെന്ന് എസ്.ഇ.യു മഞ്ചേശ്വരം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
താമസ സൗകര്യത്തിന്റെ അപര്യാപ്തത മൂലം പലരും അവധിയെടുക്കുന്നത് ഓഫിസുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുകയും നാടിന്റെ വികസനത്തെ പിറകോട്ടടിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രദേശത്തിന്റെ പിന്നാക്കാവസ്ഥ പരിഗണിച്ച് ജീവനക്കാര്‍ക്ക് കുടുംബത്തോടൊപ്പം താമസിക്കുന്നതിന് ഉചിതമായ സൗകര്യം ഏര്‍പ്പെടുത്തുന്നത് ഇതിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സമ്മേളനം വിലയിരുത്തി.
താലൂക്ക് പ്രസിഡന്റ് കെ.കെ ഇബ്രാഹിം അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.എം ഷെഫീക്ക് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗം ടി.കെ അന്‍വര്‍, അഷ്‌റഫലി ചേരങ്കൈ, ജനറല്‍ സെക്രട്ടറി ഷബീന്‍ ഫാരിസ്, അഷ്‌റഫ് കല്ലിങ്കാല്‍, അബ്ദുറഹ്മാന്‍ നെല്ലിക്കട്ട സംസാരിച്ചു.
ഭാരവാഹികളായി കെ.കെ ഇബ്രാഹിം (പ്രസിഡന്റ്), ഷബീന്‍ ഫാരിസ് (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് കല്ലിങ്കാല്‍ (ട്രഷറര്‍), അബ്ദുല്‍ മജീദ് കൊപ്പള, പി. സമീര്‍ (വൈസ് പ്രസിഡന്റ്), ബഷീര്‍ മുഹമ്മദ്, സി. ബുഷ്‌റ (ജോ. സെക്രട്ടറി) തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago