HOME
DETAILS

പിണറായിയെ വിമര്‍ശിച്ചു: സംയുക്ത പൗരത്വപ്രതിഷേധത്തില്‍ നിന്ന് ജാമിയ വിദ്യാര്‍ഥിനി ആയിഷ റെനക്ക് ഭ്രഷ്ട്

  
backup
January 01, 2020 | 1:20 PM

ayesha-renna-was-dropped-from-program-following-the-protests-of-cpm

വാഴക്കാട്: പിണറായി സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടത്തുന്ന സംയുക്തപ്രതിഷേധത്തില്‍ നിന്ന് ജാമിയ വിദ്യാര്‍ഥിനി ആയിഷ റെന്നക്ക് ഭ്രഷ്ട്. വാഴക്കാട് പഞ്ചായത്തില്‍ സംഘടിപ്പിച്ച സംയുക്ത പ്രതിഷേധത്തില്‍ നിന്നാണ് ആയിഷയെ ഒഴിവാക്കിയത്. സിപി.എമ്മിന്റെ ബഹിഷ്‌കരണം ഭയന്നാണെത്രെ നടപടി. ആയിഷയുള്ള പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സി.പി.എം മെമ്പര്‍മാര്‍ അറിയിച്ചതോടെയാണ് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇതുപോലൊരു സമരത്തില്‍ നിന്ന് അയിഷ റെന്നയെ മാറ്റിയത്.

ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിന്റെ മുഖമായാണ് ആയിഷ റെന്നയെ കേരളം പരിചയപ്പെട്ടത്. പൊലിസിനോട് ചൂണ്ടുവിരല്‍ ഉയര്‍ത്തി സംസാരിക്കുന്ന അവളുടെ ഫോട്ടോ വൈറലായിരുന്നു. അതോടെ താരമായ ആയിഷ റെന്ന പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് സി.പി.എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
കൊണ്ടോട്ടിയില്‍ നടന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയാണ് ആയിഷയുടെ പ്രസംഗം പോലും സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞത്.
'പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത പിണറായി സര്‍ക്കാരിന്റെ നടപടിയെ അപലപിക്കുന്നു' എന്ന് അയിഷ പ്രസംഗത്തിനിടെ പറഞ്ഞതാണ് സി.പി.എം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
വലിയ പ്രതിഷേധമാണ് അന്ന് ഉണ്ടായത്. ആയിഷ മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഏറെ പ്രയാസപെട്ടാണ് സംഘാടകര്‍ ആയിഷയെ പ്രതിഷേധക്കാരില്‍ നിന്ന് മാറ്റിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago