HOME
DETAILS

വീഴാത്ത മനസുമായി വീല്‍ചെയറില്‍...

  
backup
January 01 2019 | 06:01 AM

%e0%b4%b5%e0%b5%80%e0%b4%b4%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9a%e0%b5%86

ജലീല്‍ അരൂക്കുറ്റി


കൊച്ചി: സ്വന്തം കാലില്‍ എഴുന്നേല്‍ക്കാന്‍ കഴിയില്ലെങ്കിലും വീഴാന്‍ സമ്മതിക്കാത്ത മനസുമായി വില്‍ചെയറില്‍ അതിജീവനത്തിന്റെ മാതൃക തീര്‍ക്കുകയായിരുന്നു സൈമണ്‍ ബ്രിട്ടോ. കലാലയ രാഷ്ട്രീയ അക്രമത്തിന്റെ ഇരയായ ബ്രിട്ടോ തലമുറകള്‍ക്ക് പ്രിയങ്കരനായി സാമൂഹിക ഇടപെടലുകളിലൂടെ സാംസ്‌കാരിക -രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു.  1983 ഒക്ടോബര്‍ 14 ന് മഹാരാജാസ് കോളജില്‍ സുഹൃത്ത് ചന്ദ്രസേനന് നേരെ ഓങ്ങിയ കഠാര സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങേണ്ടിവന്നപ്പോള്‍ സൈമണ്‍ എന്ന എസ്.എഫ്. ഐക്കാരനായ വിദ്യാര്‍ഥി നേതാവ് പ്രതീക്ഷിച്ചിരുന്നില്ല തന്റെ ശിഷ്ടകാലം മുഴുവന്‍ ചക്രക്കസേരയില്‍ തീര്‍ക്കേണ്ടിവരുമെന്ന്. തന്നെ ചക്രക്കസേരയില്‍ ഒതുക്കിയ വ്യക്തി എന്തിന് വേണ്ടി ചെയ്തുവെന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നെങ്കിലും അയാളോട് വിരോധമില്ലെന്നായിരുന്നു അന്ന് ബ്രിട്ടോ പൊലിസിനോട് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ മഹാരാജാസ് കോളജില്‍ അഭിമന്യുവിന്റെ ജീവന്‍ കലാലയരാഷ്ട്രീയത്തിന്റെ കൊലക്കത്തിക്ക് ഇരയായി മാറിയപ്പോള്‍ രോക്ഷവും ദുഃഖവും ഒരേപോലെ പ്രകടിപ്പിച്ചുകൊണ്ടാണ് ബ്രിട്ടോ സമൂഹമനസാക്ഷിക്ക് മുന്നില്‍ നിലകൊണ്ടത്്. തനിക്കുണ്ടായ ദുരന്തത്തിന് ശേഷം പത്ത് വര്‍ഷം വീടിന് പുറത്തിറങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചികിത്സകള്‍ക്കിടയിലും ബ്രിട്ടോയുടെ മനസ് ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കുകയായിരുന്നു.
യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം കൊച്ചി വടുതലയിലെ വീട്ടില്‍ നിന്ന് ഹിമാലയം വരെ 2015 ഏപ്രില്‍ ഒന്ന് മുതല്‍ നടത്തിയ യാത്ര വളരെ ശ്രദ്ധേയമായിരുന്നു. പഴയ അംബാസിഡര്‍ കാറില്‍ ഇന്ത്യയെ കണ്ടുകൊണ്ടുള്ള അത്ഭുതയാത്ര. വെല്ലുവിളികളെ നേരിടാനുള്ള അദ്ദേഹത്തിന്റെ കരുത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു 138 ദിവസങ്ങള്‍ കൊണ്ട് 18 സംസ്ഥാനങ്ങളിലൂടെ 18,000 കിലോമീറ്റര്‍ താണ്ടിയുള്ള ഭാരതപര്യടനം. നാലരമാസക്കാലം രാജ്യത്തിന്റെ ഹൃദയവീഥികളിലൂടെ പട്ടിണിപാവങ്ങളുടെ ജീവിതം കണ്ടറിഞ്ഞും വഴിയോരങ്ങളില്‍ വിശ്രമിച്ചും നീങ്ങിയ മുന്‍ എം.എല്‍.എ കൂടെ കൂട്ടിയിരുന്നത് വീല്‍ചെയറും കിടക്കയും കോളാമ്പിയും യൂറിന്‍ ബോട്ടിലും മാത്രമായിരുന്നു. യാത്രയില്‍ ജീവന് ഭീഷണിയാകുന്നവിധത്തിലുള്ള വാഹന അപകടങ്ങളും നേരിടേണ്ടിവന്നു. ആഡംബരങ്ങളൊന്നുമില്ലാതെ രാജ്യം മുഴുവന്‍ ചുറ്റിക്കറങ്ങണമെന്ന തന്റെ വലിയ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായിരുന്നു ആ സാഹസികയാത്രയെന്നായിരുന്നു സൈമണ്‍ ബ്രിട്ടോ പറഞ്ഞിരുന്നത്.
എസ്.എഫ്.ഐ നേതാവായും കേരള നിയമസഭയിലെ ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധിയായും സര്‍വകലാശാല സ്റ്റുഡന്‍സ് കൗണ്‍സില്‍ സെക്രട്ടറിയായും കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുള്ള ബ്രിട്ടോ ഏവരുടെയും ഇഷ്ടം വേഗത്തില്‍ കരസ്ഥമാക്കുന്ന പ്രകൃതക്കാരനായിരുന്നു. പത്ത് വയസുമുതല്‍ തന്നെ കഥകള്‍ എഴുതാന്‍ തുടങ്ങിയ സൈമണ്‍ ബ്രിട്ടോ രണ്ട് നോവലുകള്‍ രചിച്ചിട്ടുണ്ട്. പഠനകാലത്തെ ബീഹാര്‍ അനുഭവങ്ങളായിരുന്നു ഒരു നോവല്‍. തന്റെ സാഹസിക സഞ്ചാരത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചനയ്ക്കും അദ്ദേഹം തുടക്കം കുറിച്ചിരുന്നു. ഇതിനിടയിലാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago