ഹറമൈൻ ട്രെയിൻ വേഗത ഇനി മണിക്കൂറിൽ 300 കിലോമീറ്ററിൽ; മക്ക- മദീന യാത്ര 179 മിനുട്ട് മാത്രം
മക്ക: പുണ്യ ഭൂമികളായ മക്കയേയും മദീനയെയും പുരാതന നഗരിയായ ജിദ്ദയെയും തമ്മിൽ ബന്ധിപ്പിച്ചോടുന്ന ഹറമൈൻ ട്രെയിൻ സർവ്വീസ് വേഗത പരമാവധിയായി ഉയർത്തി. കഴിഞ്ഞ ദിവസത്തോടെയാണ് ഇത് നിലവിൽ വന്നത്. പുതിയ സ്പീഡിലാണ് ഇപ്പോൾ മുഴുവൻ സർവ്വീസുകളും ഓടുന്നത്. ഹറമൈൻ മാനേജ്‌മെന്റ് ആണ് ഇക്കാര്യ അറിയിച്ചത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിന് ട്രെയിനിന്റെയും പാതയുടെയും സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടന്നും ഇത്രയും വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കാനുള്ള ഒരുക്കങ്ങള്‍ സജ്ജമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.
300 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നത് റബാഗിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ സ്‌റ്റേഷന്റെയും മദീന ഹറം സ്‌റ്റേഷന്റെയും ഇടയിലായിരിക്കും. അറബ് മേഖലയിലെ ഏറ്റവും വേഗതയേറിയ റെയിൽവേ പദ്ധതിയാണ് അൽഹറമൈൻ ട്രെയിൻ സർവീസ്. ഇതോടെ ജിദ്ദയില്‍ നിന്നും മദീനയിലേക്ക് രണ്ടു മണിക്കൂറിനുള്ളിൽ എത്തിച്ചേരാനാകും. മക്കയില്‍ നിന്നും മദീനയിലേക്ക് 179 മണിക്കൂറുകൊണ്ട് എത്തും. ഏതാനും മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച ഹറമൈന്‍ ട്രെയിന്‍ സേവനത്തിന്റെ വേഗത മണിക്കൂറില്‍ 300 കിലോമീറ്റര്‍ എത്തുന്നതുവരെ പടിപടിയായി ഉയര്‍ത്തുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.
കൂടാതെ ജനുവരി ഒന്നു മുതല്‍ ജനുവരി 19 വരെ സ്‌കൂള്‍ അവധി പ്രാമാണിച്ചു ആഴ്ച്ചയിൽ ഏഴു ദിവസവും മക്ക മദീന നഗരങ്ങള്‍ക്കിടയില്‍ ദിനംപ്രതി 16 സര്‍വ്വീസുകള്‍ നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. മക്ക, ജിദ്ദ, ജിദ്ദ വിമാനത്താവളം, റാബഖ്, മദീന എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉള്ളത്. ഇതിൽ ജിദ്ദയിലെ പ്രധാന സ്റ്റേഷൻ മാസങ്ങൾക്കു മുമ്പുണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ചിരുന്നു. സ്റ്റേഷന്റെ പുനരുദ്ധാരണം നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."