അറിയാനും അറിയിക്കാനുമുള്ള നിലയിലേക്ക് തീര്‍ഥാടനങ്ങള്‍ മാറണം: മന്ത്രി കെ. രാജു
തിരുവനന്തപുരം: ശിവഗിരി തീര്‍ഥാടനം മാതൃകാപരമെന്നു വനം മന്ത്രി കെ. രാജു. ചിന്തിക്കാനും മനസിലാക്കാനും ഉതകുന്ന ഒരുപിടി ആശയങ്ങളാണ് ഓരോ തീര്‍ഥാടനവും സമ്മാനിക്കുന്നത്. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയതിനു പിന്നില്‍ ഗുരുദേവ ആദര്‍ശങ്ങള്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്നും മനുഷ്യ സമൂഹം ഉള്ളിടത്തോളം ഗുരുദേവ ദര്‍ശനം വഴികാട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. 86ാമത് ശിവഗിരി സമ്മേളനത്തില്‍ 'ഭരണ ഘടന ഉറപ്പുനല്‍കുന്ന സാമൂഹ്യ നീതിയും സമത്വവും ഗുരുവിന്റെ സംഘടനാ സങ്കല്‍പ്പത്തിലൂടെ'എന്ന വിഷയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനായി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. സോമരാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.ബി സതീഷ് എം.എല്‍.എ, നിയമസഭാ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ്, വര്‍ക്കല തഹസില്‍ദാര്‍ ഷിബുപോള്‍, എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ശിവഗിരി മഠം ലീഗല്‍ അഡൈ്വസര്‍ അഡ്വ. മനോജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."