കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സാനിട്ടറി നാപ്കിന് പദ്ധതിയുമായി രാജസ്ഥാന് സര്‍ക്കാര്‍
ജയ്പൂര്‍: സര്‍ക്കാര്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യം നാപ്കിന് വിതരണം പദ്ധതിയുമായി രാജസ്ഥാന് സര്‍ക്കാര്‍. 2.5 രൂപ വകയിരുത്തിയ പദ്ധതി നടപ്പായാല്‍, ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാവും രാജസ്ഥാന്. സംസ്ഥാനത്തെ ആരോഗ്യ ഉപദേശകസമതിയുടെ ആവശ്യത്തെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി 189 സര്‍ക്കാര്‍ കോളജുകളില്‍ സൗജന്യ നാപ്കിന് വെന്‍ഡിങ്ങ് മെഷിന് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസവകുപ്പ്. ഇതിലൂടെ 2.8 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ കോളജുകളിലെ വിദ്യാര്‍ഥിനികള്‍ക്കും നിര്‍ധനരായ കുട്ടികള്‍ക്കും ഈ പദ്ധതി ഉപകാരപ്രദമാകും.
പദ്ധതിയുടെ ഭാഗമായി നേരത്തെ വസുന്ധര രാജെസര്ക്കാര് ഏതാനും സ്കൂളുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മെഷിനുകള്‍ സ്ഥാപിച്ചിരുന്നു. അടുത്ത അധ്യയനവര്‍ഷം മുതലാകും പദ്ധതി നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."