ടിപ്പറുകളുടെ മരണപ്പാച്ചില്‍; പൊലിസ് നടപടിയെടുക്കാതെ നോക്കുകുത്തിയാകുന്നു
കൊടുവായൂര്‍: പുതുനഗരം -കൊടുവായൂരിനിടയില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍ പൊലിസ് നടപടിയെടുക്കാതെ നോക്കുകുത്തിയാകുന്നു. 11 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പുതുനഗരത്തിനും കൊടുവായൂര്‍ ആല്‍തറക്കുമിടയില്‍ സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പറുകളുടെ അമിതവേഗത്തിലുള്ള ഓട്ടം നാട്ടുകാരുടെയും അധ്യാപകരുടെയും പ്രതിഷേധത്തിനു കാരണമായി. എല്ലാ ദിവസങ്ങളിലം രാവിലെ എട്ടുമണിക്കു തുടരുന്ന ടിപ്പറുകളുടെ ഓട്ടം ഉച്ചവരെ നീളുകയാണ്. പുതുനഗരം പൊലിസ് സ്‌റ്റേഷന്റെ മുന്നിലുടെ സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ പായുന്നുണ്ടെങ്കിലും സ്‌റ്റേഷനിലിരുന്ന കാണുകയല്ലാതെ ഇറങ്ങിവന്ന് നടപടിയെടുക്കാന്‍അധികാരികള്‍ക്ക് സാധിക്കുന്നില്ല.
ക്വാറി, മണ്ണ്, മണല്‍ കടത്തുന്നവരുടെ ഇടപെടലാണ് പൊലിസിനെ നിര്‍ജീവമാക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ അരോപിക്കുന്നു. ടിപ്പറുകളില്‍ കയറ്റുന്ന എം സാന്റ് ഉള്‍പെടെയുള്ളവ സ്‌കൂള്‍ സമയങ്ങളില്‍ മൂടിവെക്കുവാന്‍ സംവിധാനമില്ലാതെ തുറന്നിട്ടനിലയില്‍ ടിപ്പറുകള്‍ വേഗതയില്‍ കടക്കുന്നത് പുറകിലെത്തുന്ന ഇരുചക്ര യാത്രക്കാര്‍ക്ക് തീരാദുരിതമാണ് കണ്ണുകള്‍ക്കുണ്ടാക്കുന്നത്.
സ്‌കൂള്‍ സമയങ്ങളില്‍ സമയം ക്രമീകരിച്ച് ടിപ്പറുകളെ കടക്കുന്നതിനുള്ള നടപടി പുതുനഗരം പൊലിസ് ഏര്‍പെടുത്തണമെന്നും കൊടുവായൂര്‍ ജംഗ്ഷനില്‍ ഒരു വനിതാ പൊലിസ് ഉള്‍പെടെ മൂന്നു പൊലിസുകാരുടെ സേവനം ട്രാഫിക് നിയന്ത്രണത്തിനും വിദ്യര്‍ഥിനികളുടെ സംരക്ഷിതത്ത്വത്തിനും സ്ഥാപിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."